തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് സംസ്ഥാന നിയമസഭ ചരിത്രത്തിലെ ആദ്യത്തെ കടലാസ് രഹിത ബജറ്റ്. ടാബിൽ നോക്കിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. നിയമസഭ പ്രവർത്തനങ്ങൾ കടലാസ് രഹിതമാക്കുന്നതിന്‍റെ ഭാഗമായി മുഴുവന്‍ രേഖകളും ഡിജിറ്റലാക്കിയിരുന്നു. ഈ കടലാസ് രഹിത പ്രവർത്തനമാണ് ധനമന്ത്രിയും ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി അംഗങ്ങൾക്ക് പ്രത്യേകം ക്രമീകരിച്ച സ്ക്രീനുകളും സീറ്റിൽ നൽകിയിട്ടുണ്ട്. ബജറ്റ് അവതരണ പ്രസംഗത്തിനിടയിൽ സ്പീക്കർ എം ബി രാജേഷ് ധനമന്ത്രിക്ക് ഇക്കാര്യത്തിൽ പ്രത്യേക അഭിനന്ദനം അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് 2022- 2023 വര്‍ഷത്തിലേത്.
ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ് - KN BALAGOPAL
സംസ്ഥാനത്തെ നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ഒരു ധനമന്ത്രി അച്ചടിച്ചതല്ലാതെയുള്ള ബജറ്റ് അവതരിപ്പിക്കുന്നത്.
![ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ് Kerala Budget 2022 Paperless budget KN BALAGOPAL kerala-budget-paperless](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14700311-790-14700311-1646978039019.jpg?imwidth=3840)