തിരുവനന്തപുരം: പ്രാചീന ഭക്തി കവിയായ ചെറുശ്ശേരിക്കും കേരളത്തിലെ കമ്യൂണിസ്റ്റ് ആചര്യനായ പി കൃഷ്ണ പിള്ളയ്ക്കും സ്മാരകങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കോട്ടയം ജില്ലയിലെ വൈക്കത്താണ് പി കൃഷ്ണ പിള്ളയ്ക്ക് സ്മാരകം നിര്‍മിക്കുക. കണ്ണൂരിലെ ചിറക്കലിലാണ് ചെറുശ്ശേരിക്ക് സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുക
സാസ്കാരിക പദ്ധതികള്‍ക്കായുള്ള മറ്റ് പ്രഖ്യാപനങ്ങള്‍:
കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം ആരംഭിക്കും.
പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചെരാനെല്ലുരിൽ സ്ഥാപിക്കും.
സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം
പരാവസ്തുവിന്‍റെ വിവിധ പദ്ധതികള്‍ക്ക് 19 കോടി രൂപ
തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട് ആര്‍ട്ട് ഗ്യാലറിക്കുമായി 28 കോടി രൂപ.
വിനോദം വിദ്യാഭ്യാസം ഗവേഷണം എന്നിവയ്ക്ക് തൃശ്ശൂരില്‍ പുതിയ മ്യൂസിയം.
സംസ്ഥാന ചലചിത്ര വികസനത്തിന് 16 കോടി.
ചലച്ചിത്ര അക്കാദമിക് 12 കോടി.
തുഞ്ചത്ത് എഴുത്തച്ഛന്‍ ഗവേഷണം കേന്ദ്രത്തിന് ഒരു കോടി.
ചവറയച്ഛന്‍ ഗവേഷണ കേന്ദ്രത്തിന് ഒരു കോടിയും അനുവദിച്ചു.
ALSO READ: ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ്