ETV Bharat / state

Sandeep G Varier| 'വികാരമല്ല വിവേകമാവണം നയിക്കേണ്ടത്'; ഹലാല്‍ വിവാദത്തില്‍ സന്ദീപ് വാര്യരുടെ വിമര്‍ശനം - കേരള വാര്‍ത്ത

Sandeep Varier On Halal Food Controversy |മുസ്‌ലിം മതത്തെ പ്രതിക്കൂട്ടിലാക്കി കെ സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളും (BJP Kerala leaders) അണികളും ഹലാല്‍ ഭക്ഷണ വിവാദം (Halal Food Controversy) ഉയര്‍ത്തിയ ഘട്ടത്തിലാണ് സന്ദീപ് വാര്യരുടെ (Sandeep G Varier) പരോക്ഷ വിമര്‍ശനം.

ഹലാല്‍ ഭക്ഷണവിവാദം ബി.ജെ.പി  Sandeep Varier Halal food Facebook post  മുസ്‌ലിം മതം ഹലാല്‍  ബിജെപി സംസ്ഥാന വക്താവ്  സന്ദീപ് വാര്യര്‍ ഫേസ്‌ബുക്ക് പോസ്റ്റ്  കെ സുരേന്ദ്രന്‍ വര്‍ഗീയത  BJP Halal food controversy  Bjp sanghparivar  halal sarkkara  halal hotel food  കേരള വാര്‍ത്ത  kerala news
Sandeep Varier | 'വികാരമല്ല വിവേകമാവണം നയിക്കേണ്ടത്'; ഹലാല്‍ വിവാദത്തില്‍ ബി.ജെ.പിയ്‌ക്ക് സന്ദീപ് വാര്യരുടെ പരോക്ഷ വിമര്‍ശനം
author img

By

Published : Nov 21, 2021, 1:30 PM IST

Updated : Nov 21, 2021, 1:40 PM IST

ഹലാല്‍ ഭക്ഷണവിവാദം (Halal Food Controversy) ഉയര്‍ത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ (BJP Kerala leaders) പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ (Sandeep G Varier). ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിയ്‌ക്കും പരസ്‌പരം സാമ്പത്തിക ഉപരോധം നടത്തി ജീവിക്കാനാവില്ല. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥാപനങ്ങള്‍ പൂട്ടിച്ചാല്‍ എല്ലാ വിഭാഗം ജനങ്ങളും പട്ടിണിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസിന്‍റെ പ്രയത്‌നമാകാം. ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓർക്കണം. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. ഹലാല്‍ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന പരാമര്‍ശം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയിരുന്നു. ഇതിനെ അണികള്‍ സൈബര്‍ ഇടങ്ങളില്‍ ഏറ്റുപിടിച്ച് വ്യാജപ്രചരണം കൊഴുപ്പിച്ചിരുന്നു.

പുറമെ, ശബരിമലയില്‍ 'ഹലാല്‍ ശര്‍ക്കര' വിവാദമുയര്‍ത്തി വര്‍ഗീയപ്രചാരണം അഴിച്ചുവിടാന്‍ അടുത്തിടെ സംഘപരിവാര്‍ ശ്രമം നടത്തുകയുണ്ടായി. അരവണ, അപ്പനിര്‍മാണത്തിന് 'ഹലാല്‍ ശര്‍ക്കര' ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, ശര്‍ക്കര നിര്‍മിക്കുന്നത് മുസ്‌ലിം മാനേജ്‌മെന്‍റിന് കീഴിലുള്ള കമ്പനിയല്ലെന്നും ശിവസേന നേതാവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന് തെളിയുകയും ചെയ്‌തിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് കുറിപ്പ്

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ .

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്‌പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസിലാക്കിയാൽ നല്ലത്. മുസൽമാന്‍റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്‍റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്.

അവന്‍റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്രവിതരണം നടത്തിയിരുന്ന ഏജന്‍റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസിന്‍റെ പ്രയത്‌നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്‌ദുല്‍ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.

ALSO READ: Child Adoption Case| നടന്നത് കുട്ടിക്കടത്ത്‌; ഷിജുഖാനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അനുപമ

Last Updated : Nov 21, 2021, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.