ETV Bharat / state

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ - നിയമസഭ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്നും നാളെയും നിയമസഭയില്‍ നടക്കും. എ സി മൊയ്‌തീന്‍ ആണ് നന്ദി പ്രമേയം അവതരിപ്പിക്കുന്നത്. വെള്ളിയാഴ്‌ചയാണ് സംസ്ഥാന ബജറ്റ്

Kerala Assembly session  Governor Arif Mohammed Khan  A C Moitheen  Kerala Budget  State Budget 2023  എ സി മൊയ്‌തീന്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  നയപ്രഖ്യാപനം  സംസ്ഥാന ബജറ്റ്  കേരള ബജറ്റ്  നിയമസഭ  ഗവര്‍ണര്‍
നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍
author img

By

Published : Feb 1, 2023, 9:36 AM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. നാളെയും ചർച്ച തുടരും. എ സി മൊയ്‌തീൻ നന്ദി പ്രമേയം അവതരിപ്പിക്കും. വെള്ളിയാഴ്‌ചയാണ് സംസ്ഥാന ബജറ്റ്.

സാധാരണ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ച ഇത്തവണ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. കൂടുതല്‍ സമയം ചര്‍ച്ചയ്ക്ക് അനുവദിച്ചു കൊണ്ടാണ് രണ്ടുദിവസം കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കുക. ഈ മാസം 10 വരെ സമ്മേളിക്കുന്ന സഭ പിന്നീട് 27നു വീണ്ടും ചേരും.

മാര്‍ച്ച് 30 വരെ സമ്മേളനം നീളും. ബജറ്റ് പാസാക്കിയാണു സഭ പിരിയുക. ജനുവരി 23നാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായത്. കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ഭാഗവും വായിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

കേരള സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ അക്കമിട്ട് നയപ്രഖ്യാപനം: സർക്കാരിന്‍റെ നേട്ടങ്ങൾ വിവരിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും റിസർവ് ബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം കേരളം സാമ്പത്തികമായി മുന്നേറുകയാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സുസ്ഥിര വികസനത്തിൽ നീതി ആയോഗ് പട്ടികയിൽ കേരളം മുന്നിലാണ്. അതിദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്.

65,000ത്തിലധികം അതിദരിദ്രകുടുംബം കേരളത്തിൽ ഉണ്ട്. അതായത് 0.77 ശതമാനം ദരിദ്രകുടുംബങ്ങൾ. ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്ത് തൊഴിൽ നൽകുന്നതിൽ കേരളം മൂന്നാം സ്ഥാനത്താണ്. തൊഴിൽ ഇല്ലായ്‌മ ഇല്ലാതാക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ശിശു മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. കേരളമാണ് ഇന്ത്യയിൽ ആദ്യമായി നൂറു ശതമാനം റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം. സംസ്ഥാനത്തെ എല്ലാ പട്ടികവർഗ സെറ്റിൽമെന്‍റ് കോളനികളിലും ആവശ്യമായ വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും എത്തിക്കാൻ സർക്കാരിന് സാധിച്ചു എന്നും അട്ടപ്പാടിയിലും ഇടമലക്കുടിയിലും മൊബൈൽ ക്ലിനിക്കുകൾ സാപിക്കാൻ കഴിഞ്ഞു എന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശ സംരക്ഷണം, കടമെടുപ്പ് പരിധിയിലെ നിയന്ത്രണം എന്നിവയിലാണ് നയപ്രഖ്യാപനത്തിൽ വിമർശനം ഉന്നയിച്ചത്. ജനങ്ങളുടെ താത്‌പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ അധികാരം സംരക്ഷിക്കണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും ആവശ്യമാണ്.

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധമാണെന്നും ഗവർണർ പറഞ്ഞു. കടമെടുപ്പ് പരിധി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ രൂക്ഷമായാണ് നയപ്രഖ്യാപനത്തിൽ വിമർശിച്ചിരിക്കുന്നത്. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നു. ഇത് ഫെഡറൽ സംവിധനത്തോടുള്ള വെല്ലുവിളിയായെ കണാൻ സാധിക്കുകയുള്ളൂവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചുള്ള പ്രസംഗം ഗവർണർ വായിക്കുമോയെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു.

നേരത്തെയുള്ള നയപ്രഖ്യാപനങ്ങളിൽ പൗരാവകാശ നിയമത്തിലടക്കമുള്ള കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഗവർണർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഗവർണർ സർക്കാർ പോര് രൂക്ഷമായി നിൽക്കുന്നതിനിടെയാണ് സർക്കാർ എഴുതി കൊടുത്ത നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.