ETV Bharat / state

മൊട്ടമൂട്ടില്‍ മൂക്കുപൊത്തി നാട്ടുകാർ, കണ്ണടച്ച് അധികൃതർ

ഒരിടവേളയ്ക്ക് ശേഷമാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്.

മാലിന്യ നിക്ഷേപം
author img

By

Published : May 12, 2019, 6:01 PM IST

Updated : May 13, 2019, 1:26 AM IST

തിരുവന്തപുരം: കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ മൊട്ടമൂട് ജനവാസ കേന്ദ്രത്തിലാണ് മാലിന്യം വന്‍ തോതില്‍ കുന്നുകൂടുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇവിടം മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ അൻപതോളം ചാക്കുകളിലായി വാഹനത്തില്‍ എത്തിച്ച് മാലിന്യം തള്ളുകയായിരുന്നു. ദുര്‍ഗന്ധം രൂക്ഷവും വ്യാപകവുമായതോടെ സമീപപ്രദേശങ്ങില്‍ താമസിക്കുന്നവർ ദുരിതത്തിലാണ്. പഞ്ചായത്തിലും പൊലീസിലിലും പരാതി നല്‍കിയിട്ടും കാര്യമില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി മാലിന്യ നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാനാണ് നാട്ടുകാരുടെ തീരുമാനം.

മൊട്ടമൂട്ടില്‍ മൂക്കുപൊത്തി നാട്ടുകാർ, കണ്ണടച്ച് അധികൃതർ

നഗര മാലിന്യങ്ങൾ കരാർ അടിസ്ഥാനത്തിൽ ശേഖരിച്ചു ആളൊഴിഞ്ഞ പ്രദേശങ്ങളിലും പുരയിടങ്ങളിലും ജലസ്രോതസുകളിലും തള്ളുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് മൊട്ടമൂടുകാർ പറയുന്നത്. ഇവർ പിടിക്കപ്പെടുന്നുണ്ടെങ്കിലും തുച്ഛമായ പിഴ അടച്ച് വീണ്ടും മാലിന്യം ജനവാസകേന്ദ്രങ്ങളിൽ തള്ളുകയാണെന്ന ആരോപണം ശക്തമാണ്.

Intro:Body:

മൂക്കുപൊത്തി നാട്ടുകാർ കണ്ണടച്ചു അധികൃതർ

കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ മൊട്ട മൂട് ജനവാസ കേന്ദ്രത്തിൽ മാലിന്യ നിക്ഷേപം തകൃതി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇവിടെ മാലിന്യ നിക്ഷേപം. അഴുകി  ദുർഗന്ധം വമിക്കുന്ന അൻപതോളം ചാക്ക് മലിന്യമാണ് ഇവിടെ തളിയിരിക്കുന്നത്.മുൻപ് ഇത്തരത്തിൽ ഇവിടെ നിക്ഷേപം നടത്തിയിരുന്നത് നാട്ടുകാർ സംഘടിച്ചത് അറിഞ്ഞതോടെ നിറുത്തി വച്ചിരുന്നു .എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ വീണ്ടും മാലിന്യം തള്ളാൻ തുടങ്ങി. പഞ്ചായത്തിലോ പോലീസിലോ പരാതി പറഞ്ഞെങ്കിലും ഇതിനു നടപടി ആകുന്നില്ല എന്നും മാലിന്യം നിക്ഷേപം തുടർന്നാൽ നാട്ടുകാർ തന്നെ ഇവരെ പിടികൂടുമെന്നും അതിനായി ഉറക്കമിളച്ച് ഇരിക്കാനും തയാറാണ് എന്നു നാട്ടുകാർ പറയുന്നു. അത്രമേൽ സഹികെട്ട അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ. നഗര മാലിന്യങ്ങൾ കരാർ അടിസ്ഥാനത്തിൽ ശേഖരിച്ചു ആളൊഴിഞ്ഞ പ്രദേശങ്ങളിലും പുരയിടങ്ങളിലും ജലസ്രോതസ്‌ക്കുളിലും തള്ളുന്ന സംഘം സജീവമാണ് പലയിടങ്ങളിലും ഇവർ പിടിക്കപ്പെടുന്നുണ്ട് എങ്കിലും നിസാര പിഴ എന്നതിനാൽ വീണ്ടും മാലിന്യങ്ങൾ യഥേഷ്ടം ജനവാസകേന്ദ്രങ്ങളിൽ തള്ളുകയാണ്. അതേ സമയം ഇതു ചൂഷണം ചെയ്തു ഗ്രാമീണ മേഖലകളിലെ മാലിന്യങ്ങളും ഇതേ പരിസരങ്ങളിൽ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്.

Conclusion:
Last Updated : May 13, 2019, 1:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.