തിരുവനന്തപുരം : കാട്ടാക്കടയിൽ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ (kattakada Student Murder) പ്രിയരഞ്ജൻ (42) പിടിയിൽ. കാട്ടാക്കടയിലെ ആദിശേഖർ(13) (Adhishekar) എന്ന വിദ്യാർഥിയെയാണ് മുൻ വൈരാഗ്യം മൂലം പ്രിയരഞ്‌ജൻ ഓഗസ്‌റ്റ് 30ന് വൈകിട്ട് കാറിടിച്ച് കൊലപ്പെടുത്തിയത്. ശേഷം മുങ്ങിയ പ്രതിയെ തമിഴ്‌നാട് അതിർത്തിയിൽ വച്ചാണ് പൊലീസ് പിടികൂടിയത് (Kattakada Student Murder Accused Arrested).
കഴിഞ്ഞ മാസം 31നാണ് കാട്ടാക്കട പൂവച്ചൽ സ്വദേശികളായ അരുൺകുമാർ-ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ കാറിടിച്ച് മരിച്ചത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രിയരഞ്ജനാണ് കേസിലെ പ്രതി. ആദ്യം അപകടമരണം എന്ന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആദിശേഖറിന്‍റെ മരണത്തില്‍ വഴിത്തിരിവുണ്ടായത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് വച്ച് ഓഗസ്‌റ്റ് 31 ബുധനാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പടിയന്നൂര്‍ ക്ഷേത്രത്തിന്‍റെ ഭാഗത്തുനിന്നാണ് കാര്‍ എത്തിയത്.
തുടര്‍ന്ന് പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ സ്‌റ്റേജിന് പിന്നില്‍ 20 മിനിട്ടോളം കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പ്രതി പ്രിയരഞ്ജന്‍ കുട്ടി വരുന്നത് വരെ കാര്‍ നിര്‍ത്തിയിട്ട് റോഡില്‍ കാത്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടാനായി റോഡില്‍ എത്തി.
ആദി ശേഖര്‍ സുഹൃത്തിന്‍റെ കൈയില്‍ നിന്ന് സൈക്കിള്‍ വാങ്ങി ചവിട്ടാന്‍ തുടങ്ങിയപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പ്രിയരഞ്ജന്‍റെ കാര്‍ അമിതവേഗതയിലെത്തി കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി തലനാരിഴയ്‌ക്ക് അപകടത്തില്‍ നിന്ന് രക്ഷപെട്ടു. മദ്യ ലഹരിയിലാണ് പ്രതി കാര്‍ ഓടിച്ചിരുന്നത് എന്നും നാട്ടുകാര്‍ പറയുന്നു.
ഇലക്‌ട്രിക്കല്‍ കാറാണ് പ്രിയരഞ്ജന്‍ ഓടിച്ചിരുന്നത്. കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കുറച്ച് അകലെ കാര്‍ നിര്‍ത്തിയെങ്കിലും ഉടന്‍ തന്നെ അമിത വേഗത്തില്‍ സ്ഥലത്തുനിന്നും ഇയാള്‍ കടന്നുകളഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് എത്തുന്നതിന് മുന്നേ അപകടം നടന്നയിടം വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാല്‍ മറ്റ് തെളിവുകള്‍ ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് പൊലീസിന് വ്യക്തമായി.
സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുമ്പ് ആദിശേഖറുമായി പ്രിയരഞ്ജന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ക്ഷേത്രത്തിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ബോളില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ പ്രിയരഞ്ജനെ ചോദ്യം ചെയ്യുകയും രക്ഷിതാക്കളെ അറിയിക്കുമെന്ന് ആദി ശേഖര്‍ ഇയാളോട് പറയുകയും ചെയ്‌തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ മനപ്പൂര്‍വം ആദിശേഖറിനെ കാര്‍ ഇടിപ്പിച്ചതാണെന്നാണ് ആരോപണം.
ഭാര്യയോട് ആത്മഹത്യ ഭീഷണി മുഴക്കി പ്രിയരഞ്ജന്‍ (Suicide Threat) : അപകടം നടന്ന ദിവസം പ്രിയരഞ്ജന്‍ ഭാര്യയോട് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് മൂന്നാം ദിവസം ഭാര്യ മുഖേന പ്രിയരഞ്ജന്‍റെ കാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. പ്രിയരഞ്ജന്‍റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും ഇയാളും പുറത്തേക്ക് കടന്നിരിക്കാമെന്നും പൊലീസ് സംശയിച്ചിരുന്നു.