തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ കെഎഎസ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ ആദ്യത്തെ നാല് റാങ്കുകാരും പെണ്‍കുട്ടികളാണ്. നേരിട്ടുള്ള നിയമന രീതിയില്‍ പരീക്ഷ നടന്ന സ്ട്രീം ഒന്നില്‍ മാലിനി എസിനാണ് ഒന്നാം റാങ്ക്.
നന്ദന എസ്.പിള്ള രണ്ടാം റാങ്ക് കരസ്ഥമാക്കി. ഗോപിക ഉദയനാണ് മൂന്നാം റാങ്ക്. ആതിര എസ്.വി നാലാം റാങ്കും ഗൗതമന്‍ എം. അഞ്ചാം റാങ്കും നേടി. മെയിന്‍ ലിസ്റ്റില്‍ 122 പേരുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഗസറ്റിതര വിഭാഗക്കാര്‍ക്കായി നടത്തിയ രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയ്‌ക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ജയകൃഷ്‌ണന്‍ കെ.ജി, മൂന്നാം റാങ്ക് പാര്‍വതി ചന്ദ്രൻ, നാലാം റാങ്ക് ലിബു എസ്. ലോറന്‍സ്, അഞ്ചാം റാങ്ക് ജോഷ്വാ ബെന്നറ്റ് ജോണ്‍ എന്നിങ്ങനെയാണ്.
ALSO READ: കൊവിഡ് മരണസംഖ്യയിൽ കള്ളക്കളി; നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്
മെയിന്‍ ലിസ്റ്റില്‍ 70 പേരാണുള്ളത്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ട്രീം മൂന്ന് പരീക്ഷയില്‍ ഒന്നാം റാങ്ക് അനൂപ് കുമാര്‍, രണ്ടാം റാങ്ക് അജീഷ് കെ, മൂന്നാം റാങ്ക് പ്രമോദ് ജി.വി, നാലാം റാങ്ക് ചിത്രലേഖ കെ.കെ, അഞ്ചാം റാങ്ക് സനൂബ് എസ് എന്നിവർക്കാണ്.
പിഎസ്‌സിക്കു ലഭിച്ച 57000 അപേക്ഷകളില്‍ നിന്നാണ് റാങ്ക് പട്ടിക തയാറാക്കിയത്. മൂന്ന് വിഭാഗങ്ങളില്‍ നിന്ന് 35 പേര്‍ക്ക് വീതം നവംബര്‍ ഒന്നുമുതല്‍ നിയമന ശിപാര്‍ശ നല്‍കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് അഥവാ കെഎഎസ്.