തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിന്റെ ഇരുപതാം വാർഷിക ദിനത്തില്‍ ക്യാപ്റ്റൻ ജെറി പ്രേംരാജിനെ അനുസ്‌മരിച്ച് വിപിഎച്ച്എസ് വെങ്ങാനൂരിലെ എന്‍സിസി കേഡറ്റുകൾ. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്‌മൃതി മണ്ഡപത്തിലെത്തിലെത്തി കുട്ടികൾ പുഷ്‌പചക്രം അർപ്പിച്ചു.
മുൻ സൈനിക ക്യാപ്റ്റൻ വിജയൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. വെങ്ങാനൂർ ഗേൾസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ഥികളും പുഷ്‌പചക്രം അർപ്പിക്കാൻ എത്തിയിരുന്നു.