ETV Bharat / state

വി.സി നിയമനം: മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്ന് പ്രതിപക്ഷം; രാജിക്കായി ശക്തമായ പ്രക്ഷോഭം

author img

By

Published : Dec 14, 2021, 9:21 AM IST

Updated : Dec 14, 2021, 3:01 PM IST

മന്ത്രി ആർ ബിന്ദുവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ പരാതി നൽകും.

annur vc appointment  minister r bindhus resignation  congress protest minister r bindhu  മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷം  വിസി നിയമനം  പ്രതിപക്ഷനേതാവ് വി.ഡി സതീശൻ  രമേശ് ചെന്നിത്തല ലോകായുക്തയിൽ പരാതി നൽകും
മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്നും സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

അതേ സമയം മന്ത്രി ആർ ബിന്ദുവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ലോകായുക്തയിൽ പരാതി നൽകും. മന്ത്രി ചട്ടം ലംഘിച്ച് നിയമനത്തിനായി ഇടപെട്ടുവെന്നാണ് ചൂണ്ടിക്കാണിക്കുക.

ALSO READ Doctors strike: സമവായത്തിന് സർക്കാർ; പിജി ഡോക്‌ടർമാരുമായി ഇന്ന് ചർച്ച

Last Updated : Dec 14, 2021, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.