തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ആവർത്തിച്ച് ഗവർണർ. ചാൻസലർ സ്ഥാനം തിരിച്ചെടുക്കാൻ താൻ തന്നെ നേരത്തെ പറഞ്ഞിരുന്നു. നിയമസഭയ്ക്ക് ബില്ലുകൾ പാസാക്കാൻ അധികാരമുണ്ട്. ബില്ലുകൾ തന്‍റെ മുന്നിൽ എത്തുമ്പോൾ പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.
അതേസമയം, കണ്ണൂർ വിസിക്ക് എതിരായ നടപടി എന്നതല്ല ആദ്യത്തെ പരിഗണനയെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. 2019 ലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരായ ഗൂഢാലോചനയിൽ കണ്ണൂർ വിസിക്ക് പങ്കുണ്ടെന്ന് വീണ്ടും ആവർത്തിക്കുകയാണ് ഗവർണർ.
Also Read കണ്ണൂർ വിസി 'ക്രിമിനൽ', തന്നെ കായികമായി നേരിടാൻ ഒത്താശ ചെയ്‌തു; ഗുരുതര ആരോപണവുമായി ഗവർണർ
കണ്ണൂർ തന്‍റെ സ്വന്തം ജില്ല എന്നാണ് വിസി പറയുന്നത്. പിന്നെങ്ങനെ, വിസിയെ ക്രിമിനൽ എന്ന് വിളിക്കാതിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.