ETV Bharat / state

ലോകായുക്ത നിയമഭേദഗതി കൂടിയാലോചനകളില്ലാതെ; സർക്കാരിനെ തള്ളി കാനം രാജേന്ദ്രൻ - ലോകായുക്ത വിഷയത്തിൽ സർക്കാരിനെ തള്ളി സിപിഐ

ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ ഇല്ലാതെയാണ് ലോകായുക്ത സംബന്ധിച്ച് നിയന്ത്രണത്തിന് സർക്കാർ ഓർഡിനൻസ് ഇറക്കിയതെന്ന് കാനം.

Kanam Rajendran on Lokayukta Amendment Ordinance  ലോകായുക്ത നിയമഭേദഗതിയിൽ കാനം രാജേന്ദ്രൻ  ലോകായുക്ത ഓർഡിനൻസ്  ലോകായുക്ത വിഷയത്തിൽ സർക്കാരിനെ തള്ളി സിപിഐ  CPI against government in Lokayukta Ordinance
ലോകായുക്ത നിയമഭേദഗതി കൂടിയാലോചനകളില്ലാതെ; സർക്കാരിനെ തള്ളി കാനം രാജേന്ദ്രൻ
author img

By

Published : Jan 26, 2022, 10:55 AM IST

Updated : Jan 26, 2022, 1:13 PM IST

തിരുവനന്തപുരം: ലോകായുക്ത നിയന്ത്രണം സംബന്ധിച്ച് സർക്കാരിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ ഇല്ലാതെയാണ് ലോകായുക്ത സംബന്ധിച്ച് നിയന്ത്രണത്തിന് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

ലോകായുക്ത നിയമഭേദഗതി കൂടിയാലോചനകളില്ലാതെ; സർക്കാരിനെ തള്ളി കാനം രാജേന്ദ്രൻ

ലോകായുക്ത ഓർഡിനൻസിനെ സി.പി.എം അനുകൂലിച്ച് നിലപാട് എടുക്കുമ്പോഴാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി എതിർപ്പ് പരസ്യമാക്കുന്നത്. സി.പി.എയുടെ ഈ നിലപാട് ഇടതു മുന്നണിയിലെ ഭിന്നത വ്യക്തമാക്കുന്നതാണ്.

ALSO READ:കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം

ലോകായുക്ത നിയമം 12,14 വകുപ്പുകൾ സംബന്ധിച്ച വൈരുദ്ധ്യം നിയമപരമായി പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. എന്നാൽ നിയമസഭാ സമ്മേളനം ചേരാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിൻ്റെ ആവശ്യകത പൊതു സമൂഹത്തിനും ഇതിനെ കുറിച്ച് ആലോച്ചിക്കുന്നവർക്കും ബോധ്യപ്പെട്ടിട്ടില്ല. ഇത് ബില്ലായി നിയമസഭയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരം ലഭിച്ചേനേയെന്നും എങ്കിൽ ഇത്തരം വിവാദം ഉണ്ടാകില്ലായെന്നും കാനം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച പതാക ഉയർത്തലിന് ശേഷമായിരുന്നു കാനത്തിൻ്റെ പ്രതികരണം. സ്വതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കണ്ടതിന് പകരം മത രാഷ്ട്രമുണ്ടാക്കാനാണ് രാജ്യത്ത് ശ്രമം നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രത്തിൻ്റെ ഇടപ്പെടലുകൾ വർധിക്കുന്നുവെന്നും കാനം പറഞ്ഞു.

Last Updated : Jan 26, 2022, 1:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.