ETV Bharat / state

തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

author img

By

Published : Mar 1, 2020, 2:06 PM IST

ബിജെപി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

theerthapadamandapam  kadakampally surendran theerthapadamandapam  തീര്‍ഥപാദമണ്ഡപം  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  വിദ്യാധിരാജ ട്രസ്റ്റ്  ചട്ടമ്പിസ്വാമി സ്‌മാരകം
തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചട്ടമ്പിസ്വാമി സ്‌മാരകവും തീര്‍ഥപാദമണ്ഡപവും സര്‍ക്കാര്‍ സംരക്ഷിക്കും. വിദ്യാധിരാജ ട്രസ്റ്റ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമി സ്‌മാരകം തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിജെപി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇത് ശരിയല്ല. കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം തീര്‍ഥപാദമണ്ഡപം ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. രാത്രി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് മണ്ഡപം സീല്‍ ചെയ്‌തു. കെട്ടിടം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. മണ്ഡപം സ്ഥിതി ചെയ്യുന്ന 65 സെന്‍റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ് ഭൂമി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഭൂമി വിദ്യാധിരാജ ട്രസ്റ്റിന്‍റെ കൈവശമാണ്. സൊസൈറ്റിക്ക് കൊടുത്ത ഭൂമി ട്രസ്റ്റിന് കൈമാറിയത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീര്‍ഥപാദമണ്ഡപം തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.