തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ആളുകൾ കൂട്ടം കൂടുന്നത് തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആവശ്യ സാധനങ്ങളുടെ കടകൾ തുറക്കാനാണ് നിർദേശം. എന്നാൽ മിക്കയിടങ്ങളിലും എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുകയാണ്. ഇത് ശരിയല്ല. ജനങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. നിരോധനാജ്ഞ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്‌ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂട്ടം കൂടിയാൽ കർശന നടപടിയെന്ന് കടകംപള്ളി സുരേന്ദ്രൻ
ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം, ആവശ്യ സാധനങ്ങൾ ഒഴികെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുന്നത് ശരിയല്ലെന്നും മന്ത്രി