തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി പാപ്പരായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറയുന്നതിന് സർക്കാരിന് ബുദ്ധിമുട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് തയാറായിരുന്നു. എന്നാൽ പ്രതിപക്ഷ എം.എൽ.എമാർ കേട്ടാലറയ്ക്കുന്ന ഭാഷയിൽ മുഖ്യമന്ത്രിയെ പുലഭ്യം പറയുകയാണുണ്ടായത്. 15 മിനിറ്റ് കൂടി ലഭിച്ചിരുന്നെങ്കിൽ എല്ലാത്തിനും മറുപടി പറയാൻ സാധിക്കുമായിരുന്നു. സെക്രട്ടേറിയറ്റിലെ തീപിടിത്തം ഉൾപ്പടെ പ്രതിപക്ഷം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.
പ്രതിപക്ഷം രാഷ്ട്രീയമായി പാപ്പരായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - kerala news]
സെക്രട്ടേറിയറ്റിലെ തീപിടിത്തം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രതിപക്ഷം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍