ETV Bharat / state

K Surendran On Aluva Girl Rape : പിഞ്ചുകുഞ്ഞുങ്ങൾക്കു പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം; കേരളത്തില്‍ വേണ്ടത് യുപി മോഡൽ എന്ന് കെ സുരേന്ദ്രൻ - kerala chief minister

Kerala Try To Be Like UP Model സംസ്ഥാന സർക്കാർ ആദ്യം കേരളത്തിലെ കുട്ടികളെ സംരക്ഷിക്കാൻ സംവിധാനം ഒരുക്കട്ടെ എന്നിട്ട്‌ മുസാഫർ നഗറിലെ കുട്ടിയെ പഠിപ്പിക്കാമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  പിണറായി വിജയൻ  കേരള ആഭ്യന്തര വകുപ്പ്‌  യുപി മോഡൽ  kerala state bjp cheif k surendharan  aluva rape case reaction of k suredharan  കെ സുരേന്ദ്രൻ ആലുവ പീഡന കേസിൽ പ്രതികരിക്കുന്നു  kerala must follow up model  bjp leader k surendharan reaction about government  kerala chief minister
K Surendran On Aluva Girl Rape
author img

By ETV Bharat Kerala Team

Published : Sep 8, 2023, 9:19 AM IST

തിരുവനന്തപുരം : കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച അതിഥി തൊഴിലാളികൾക്ക് പിഞ്ചുമക്കളെ എറിഞ്ഞു കൊടുക്കുകയാണന്നും ബിജെപി (BJP State president) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Suredhran). ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണ്. യുപി മോഡലിൽ (UP model law and order) ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും കെ സുരേന്ദ്രന്‍ (Kerala Try To Be Like UP Model).

വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥയായി കഴിഞ്ഞെന്നും പിണറായി വിജയൻ (Pinarayi Vijayan ) ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്‌ത സംഭവത്തിന്‍റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക മർദിച്ച വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാർക്കെതിരെ സംസ്ഥാനത്ത് ആക്രമണങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കേരളത്തിൽ ക്രിമിനലുകളും ലഹരി മാഫിയകളും (criminals and drug mafia in Kerala) അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്. കുറ്റവാളികൾക്ക് ഭരണകൂടത്തിന്‍റെ സഹായങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്.

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. ലഹരി മാഫിയകളും ക്രിമിനലുകളും കേരളത്തിൽ അഴിഞ്ഞാടുകയാണ്‌. ഇതു കണ്ട്‌ ഒന്നും ചെയ്യാതെ മാറി നിൽക്കുകയാണ്‌ കേരളത്തിന്‍റെ ആഭ്യന്തര വകുപ്പെന്നും അദ്ദേഹം വിമർശിച്ചു.

കുറ്റവാളികൾക്ക് ഭരണകൂടത്തിന്‍റെ സഹായം ലഭിക്കുന്നതാണ്‌ അതിക്രമങ്ങൾ പെരുകാൻ കാരണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരളം യുപി മോഡൽ പിന്തുടരുന്നതിൽ തെറ്റില്ലെന്നാണ്‌ കെ സുരേന്ദ്രന്‍റെ അഭിപ്രായം. യുപിയിലെ സംവിധാനങ്ങളെ വിമർശിക്കുന്നതിനു മുൻപ്‌ പിണറായി വിജയൻ നയിക്കുന്ന ആഭ്യന്തര വകുപ്പ്‌ പ്രവർത്തിക്കുന്നത്‌ നാടിന്‍റെ സുരക്ഷയ്‌ക്ക്‌ വേണ്ടിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പീഡനത്തിന്‍റെയും ബലാത്സംഗത്തിന്‍റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ സുരേന്ദ്രൻ വാർത്ത കുറിപ്പിൽ പറഞ്ഞു. കേരള ഗവൺമെന്‍റിന് ജനസുരക്ഷയെക്കാൾ പ്രധാന്യം മറ്റ്‌ പലതിനുമാണ്‌ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ALSO READ : K Surendran On CM Rental Helicopter 'സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ധൂർത്ത്'; കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.