ETV Bharat / state

'കേരളീയം നാടിന്‍റെ യശസ് നശിപ്പിച്ചു, ആദിവാസികളെ വിചിത്ര വേഷം കെട്ടിച്ച് അപമാനിക്കുന്നു' : കെ സുരേന്ദ്രൻ - മാനവീയം

K Surendran Criticized Keraleeyam : കേരളീയം പരിപാടിയിലൂടെ ആദിവാസികളെ അപമാനിച്ചതിൽ സാഘാടകർ മാപ്പ് പറണമെന്ന് കെ സുരേന്ദ്രൻ

K surendran  K surendran Criticized Keraleeyam  keraleeyam  tribal people On keraleeyam  കേരളീയം  കേരളീയത്തെ വിമർശിച്ച് കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ  കേരളീയത്തിലെ ആദിവാസികൾ  ആദിവാസികളെ അപമാനിച്ചു  മാനവീയം  manaveeyam
K surendran Criticized Keraleeyam
author img

By ETV Bharat Kerala Team

Published : Nov 7, 2023, 3:33 PM IST

കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : ആദിവാസി ഗോത്രങ്ങളെയടക്കം അപമാനിച്ച് കേരളീയം കേരളത്തിന്‍റെ യശസ് നശിപ്പിച്ചുവെന്നും കേരളീയം പരിപാടിയിൽ (Keraleeyam) നിന്ന് കേരളം ഒന്നും നേടിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ആദിവാസികളെ വിചിത്ര വേഷം കെട്ടിച്ച് അപമാനിക്കുന്നു. ഒരു ജന വിഭാഗത്തെ ആക്ഷേപിക്കുന്ന നിലപാടാണിത്. സംഘാടകർ ആദിവാസി വിഭാഗത്തോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു (K surendran Criticized Keraleeyam).

കേരളീയം പരിപാടിയിൽ ഫോക്‌ലോർ അക്കാദമിയാണ് കനകക്കുന്നിൽ ആദിമം എന്ന പേരിൽ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി മ്യൂസിയം തയ്യാറാക്കിയത്. നൈറ്റ് ലൈഫിനായി തുറന്ന മാനവീയം വീഥിയിൽ ലഹരി മാഫിയകൾ വിലസുന്നു. സർക്കാർ സ്‌പോൺസർഷിപ്പിൽ മയക്കുമരുന്ന് മാഫിയകൾക്കായുള്ള പരിപാടിയായി കേരളീയം മാറി.

കേരളത്തിലെ പ്രഗത്ഭരെ അണിനിരത്തുമെന്ന് പറഞ്ഞിട്ട് ചലച്ചിത്ര താരങ്ങളെ മാത്രമേ കണ്ടുള്ളു. കേരളീയം പരിപാടി ആളുകളെ കബളിപ്പിക്കാനും മന്ത്രിമാരുടെയും പാർട്ടിയുടെയും കീശവീർപ്പിക്കാനുള്ളതും മാത്രമായി മാറിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. പുരോഗമനപരമായ യാതൊന്നും കേരളീയത്തിൽ നിന്നും ഇതുവരെ ഉണ്ടായില്ല.

കേരളത്തിലേക്ക് വലിയ നിക്ഷേപ സാധ്യത ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഇതുവരെ ആരും ഒന്നും പ്രഖ്യാപിച്ചു കണ്ടില്ല. കേരളം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്ത് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറയുന്ന കെ എൻ ബാലഗോപാൽ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ടപ്പോൾ കുടിശിക വെട്ടിയത് സംബന്ധിച്ചത് ചോദിച്ചില്ലല്ലോ.

മറ്റു സംസ്ഥാനങ്ങളിലെ പൊതുഗതാഗതങ്ങളും കേരളത്തിലെ പ്രൈവറ്റ് ബസും ലാഭത്തിലാണ്. എന്നാൽ കെഎസ്‌ആർടിസിയുടെ പ്രശ്‌നങ്ങളിലും കേന്ദ്രത്തെ കുറ്റം പറയുന്ന കെ എൻ ബാലഗോപാൽ വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. ഒക്‌ടോബർ ഒന്നിനാണ് കേരളീയം പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്. പ്രൗഢഗംഭീരമായി നടന്ന ചടങ്ങിന്‍റെ അവസാന ദിവസമാണിന്ന്. ഒരാഴ്‌ചയായി നടന്നുവന്ന പരിപാടിയിൽ രാഷ്‌ട്രീയ, കലാ-സാംസ്‌കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തിരുന്നു.

Also Read : കേരളീയത്തിന്‍റെ സപ്‌ത ദിനാഘോഷങ്ങങ്ങള്‍ക്ക്‌ കൊടിയിറക്കം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

കേരളീയത്തെ വിമർശിച്ച് കോൺഗ്രസും : പിണറായി സർക്കാരിന്‍റെ ഇതുവരെയുള്ള നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച കേരളീയം പരിപാടി പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. സർക്കാരിന്‍റെ ധൂർത്താണ് കേരളീയം എന്ന് തന്നെയാണ് കോൺഗ്രസ് പരിപാടിയെ വിമർശിച്ചത് (Congress Criticized Keraleeyam).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.