ETV Bharat / state

K Surendran| പരിസ്ഥിതി നിയമം മറികടന്ന് ഭൂമി നികത്തി വിറ്റു, കേരളത്തിൽ മാത്രം 500 ഏക്കർ, മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ - Paddy Field Reclamation

നെൽ വയൽ നികത്തൽ നിയമം മറികടന്ന് ഭൂമി നികത്തി വിറ്റ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകണമെന്ന് ബിജെപി

ഫാരിസ് അബൂബക്കർ  മുഖ്യമന്ത്രിക്കെതിരെ ആരോപണം  കെ സുരേന്ദ്രൻ  ഭൂമി നികത്തി വിൽക്കുക  നെൽ വയൽ നികത്തൽ നിയമം  നെൽ വയൽ നികത്തി  faris abubakar  allegations against cm  k surendran  Land filled  Paddy Field Reclamation Act  Paddy Field Reclamation
K Surendran
author img

By

Published : Jun 28, 2023, 4:04 PM IST

കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഗൗരവകരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫാരിസ് അബൂബക്കറും ശോഭ ഡെവലപേഴ്‌സും ചേർന്ന് ആയിര കണക്കിന് ഏക്കർ ഭൂമി തമിഴ്‌നാട്ടിലും കേരളത്തിലും വാങ്ങുകയും പിന്നീട് പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി ഭൂമി നികത്തി വിൽക്കുകയും ചെയ്‌തുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. ഏകദേശം 500 കോടിയോളം രൂപയുടെ ലാഭമുണ്ടാക്കി അത് വിദേശ രാജ്യങ്ങളിൽ അടക്കം നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്.

കേരളത്തിൽ 500 ഓളം ഏക്കർ ഭൂമിയാണ് ഇതു പോലെ ഈ കമ്പനികൾ വാങ്ങിയിട്ടുള്ളത്. കടലാസ് കമ്പനികളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഫാരിസ് അബൂബക്കർ ഇതിൽ ഉൾപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നേർക്കുള്ള ആരോപണം ശക്തിപ്പെട്ടത്. ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്.

മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ തന്നെ ഈ ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. സിപിഎമ്മിനകത്തും ഫാരിസ് അബൂബക്കറുമായുള്ള ബന്ധം വിവാദ വിഷയമാണ്. വി എസ് അച്യുതാനന്ദൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് 2018 ലെ നെൽവയൽ നികത്തൽ നിയമം എങ്ങനെ മറികടക്കാനായി എന്നത് സംശയാസ്‌പദമാണ്.

തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്ത് : ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള ഒരാൾക്ക് അഞ്ച് സെന്‍റ് ഭൂമി തരം മാറ്റാൻ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങണം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് 2018 ൽ പൊടുന്നനെ നെൽ വയൽ നികത്തൽ നിയമം ഭേദഗതി വരുത്തിയതിൽ ഇതിന് പങ്കുണ്ടോ എന്ന് അന്വേഷണം വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഭരണപക്ഷത്തുള്ളവരുടെയും സഹായം ഈ തട്ടിപ്പിന് കിട്ടിയിട്ടുണ്ടോ എന്ന സംശയമാണ് ജനങ്ങൾക്കുള്ളത്.

നെൽ വയൽ സംരക്ഷണ നിയമം മാറ്റി മറിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് ഈ വിഷയമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 82 ഏക്കർ ഭൂമി കൊച്ചിയിൽ നികത്താൻ ആരാണ് ഇവരെ സഹായിച്ചത്. എസ് ആർ ഐ ടി കേരളത്തിൽ നടക്കുന്ന എല്ലാ വിവാദ അഴിമതി കേസുകളിലും ഇപ്പോൾ പ്രതി സ്ഥാനത്താണ്. ഫാരിസ് അബൂബക്കറിനും സംഘത്തിനും എങ്ങനെയാണ് കേരളത്തിൽ ഇത്രയും സ്വാധീനം.

552 കോടി രൂപ യു എ ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയതായി വിവരങ്ങൾ പുറത്ത് വരുന്നു. നെൽ വയലുകളും നീർത്തടങ്ങളും കണ്ടൽകാടുകളും ഉൾപ്പെടെയുള്ള 1500 ഏക്കർ സ്ഥലമാണ് ഇവർക്ക് ലഭിച്ചത്. വാർത്ത പുറത്ത് വന്നിട്ടും സിപിഎമ്മും സർക്കാരും പ്രതികരിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഒരു പത്രം വിലയ്‌ക്കെടുക്കാൻ മുൻപ് ഫാരിസ് അബൂബക്കർ ശ്രമിച്ചുവെന്ന വാർത്തയും ആരും ഇതുവരെ നിഷേധിച്ചിട്ടില്ല.

ആരോപണങ്ങളിൽ ഡി കെ ശിവകുമാറും : ഡി കെ ശിവകുമാറിന്‍റെ പേരും അതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഇതറിഞ്ഞാണോ പത്ര സമ്മേളനം നടത്തിയതെന്ന് അറിയില്ല. ഇതു സംബന്ധിച്ച് ഒരു വിശദീകരണമെങ്കിലും സർക്കാർ പുറത്തിറക്കണം. പായക്കെട്ടിൽ കോടികൾ കൊണ്ട് പോയതായി ദേശാഭിമാനിയിലെ പ്രധാനപ്പെട്ട ഒരാൾ തന്നെയാണ് പറഞ്ഞിട്ടുള്ളത്.

ബെർലിൻ കുഞ്ഞനന്ദൻ മുൻപ് ഉന്നയിച്ച ആരോപണവും ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രി ഉൾപ്പെട്ടതാണ്. ഇതു രണ്ടും ഒരാൾ ആണോ എന്ന് ജനങ്ങൾക്ക് അറിയണം. കോഴിക്കോട് നിന്നുള്ള മന്ത്രിയാണോ എറണാകുളത്ത് നിന്നുമുള്ള മന്ത്രിയാണോ ഇതെന്ന് പുറത്ത് വരണം. ഏകീകൃത സിവിൽ നിയമം വേണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.