ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പൂർണമായും തകർന്നെന്ന് കെ.സുരേന്ദ്രൻ - പണം കവർന്ന സംഭവം

തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന പണം കവർന്ന സംഭവവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് കെ സുരേന്ദ്രന്‍.

കൊവിഡ് പ്രതിരോധം  കെ.സുരേന്ദ്രൻ  k surendran  ണം കവർന്ന സംഭവം  covid surge
കേരളത്തിലെ കൊവിഡ് പ്രതിരോധം പൂർണമായും തകർന്നെന്ന് കെ.സുരേന്ദ്രൻ
author img

By

Published : Apr 28, 2021, 4:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പൂർണമായും തകർന്നെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് സർക്കാരിന് മനസിലായിട്ടും ഒന്നും ചെയ്‌തില്ല. സ്വകാര്യ ആശുപത്രി ലോബികളുമായി ചേർന്ന് സർക്കാർ കള്ളക്കളി നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Also Read: കേന്ദ്രം സഹായിച്ചില്ല: ഒരുകോടി വാക്സിന്‍ വാങ്ങാനൊരുങ്ങി കേരള സര്‍ക്കാര്‍

തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന പണം കവർന്ന സംഭവവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് പൂർണമായും ഡിജിറ്റലായാണ് നൽകിയത്. ഒരുരൂപ പോലും പണമായി ഒരു സ്ഥാനാർഥിക്കും നൽകിയിട്ടില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

എൽഡിഎഫും യുഡിഎഫും എങ്ങനെയാണ് ഈ പണമെല്ലാം ചെലവഴിച്ചതെന്നാണ് പരിശോധിക്കേണ്ടത്. ബിജെപിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. വിഷയം പൊലീസ് അന്വേഷിക്കട്ടെ. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.