ETV Bharat / state

'പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്‍റെ പരാജയം'; പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ചയെന്ന് കെ സുരേന്ദ്രന്‍ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

ഗുരുതര വീഴ്‌ചയുണ്ടയതിനാലാണ് ആലപ്പുഴയ്‌ക്ക് സമാനമായ കൊലപാതങ്ങള്‍ പാലക്കാട് സംഭവിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

K Surendran about palakkad murders  പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്‍റെ പരാജയമെന്ന് കെ സുരേന്ദ്രന്‍  പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ചയെന്ന്, പാലക്കാട്ടെ കൊലപാതകളില്‍ കെ സുരേന്ദ്രന്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  palakkad political murders
'പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്‍റെ പരാജയം'; പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ചയെന്ന് കെ സുരേന്ദ്രന്‍
author img

By

Published : Apr 16, 2022, 5:50 PM IST

Updated : Apr 16, 2022, 6:33 PM IST

തിരുവനന്തപുരം : പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായി. അതുകൊണ്ടാണ് ആലപ്പുഴയ്‌ക്ക് സമാനമായ കൊലപാതങ്ങള്‍ പാലക്കാട്ടുമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട്ടെ കൊലപാതക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആക്രണമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിച്ചു. പട്ടാപ്പകല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കര്‍ശന സുരക്ഷയെന്ന് പൊലീസ് പറയുമ്പോഴാണ് കൊലപാതകം നടന്നത്. വര്‍ഗീയ പ്രശ്‌നം നടക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയില്ല.

ALSO READ | പാലക്കാട്ടെ കൊലപാതകങ്ങള്‍ : ജാഗ്രതാ നിര്‍ദേശം നല്‍കി ഡി.ജി.പി അനില്‍കാന്ത്

ഭീകരവാദ പ്രവര്‍ത്തനത്തിന് മുന്നില്‍ പൊലീസ് മുട്ടുമടക്കുകയാണ്. എസ്.ഡി.പി.ഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനും പൊലീസ് സഹായം നല്‍കുന്നു. മതഭീകര സംഘടനയ്ക്ക് രാഷ്ട്രീയ സംഖ്യം ഉണ്ടാക്കാന്‍ സഹായം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Last Updated : Apr 16, 2022, 6:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.