ETV Bharat / state

K Sudhakaran To Lead Kerala Yatra : ലോക്‌സഭ തെരഞ്ഞെടുപ്പ് : കേരളയാത്രയുമായി കെ സുധാകരന്‍, തന്ത്രമൊരുക്കാന്‍ സുനില്‍ കനുഗോലു - കെപിസിസി നേതൃയോഗം

Lok Sabha Election : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്. കെപിസിസി യോഗത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും പങ്കെടുത്തു. കോണ്‍ഗ്രസിന്‍റെ കേരള യാത്ര ജനുവരിയില്‍. കെപിസിസി നേതൃയോഗം നാളെ.

KPCC Started Work For Lok Sabha Election  KPCC Started Work For Lok Sabha Election  ലോക്‌സഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസിന് തന്ത്രമൊരുക്കാന്‍ സുനില്‍ കനഗോലു  നേതൃയോഗം നാളെ  തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു  കേരള യാത്ര ജനുവരിയില്‍  കെപിസിസി നേതൃയോഗം  ബിജെപി
KPCC Started Work For Lok Sabha Election
author img

By ETV Bharat Kerala Team

Published : Oct 4, 2023, 9:46 PM IST

തിരുവനന്തപുരം : അടുത്ത വര്‍ഷമാദ്യം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനായി (Parliament Elections 2024) പതിവിന് വിപരീതമായി നേരത്തേ ഒരുങ്ങാന്‍ തയ്യാറെടുപ്പുകള്‍ സജീവമാക്കി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് സീറ്റുകള്‍ ലാക്കാക്കി മുന്നോട്ടുനീങ്ങുന്ന സിപിഎമ്മിനെയും ബിജെപിയെയും ബഹുദൂരം പിന്നിലാക്കി 2019ലേതിന് സമാനമായ നേട്ടം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളാണ് ഇന്ന് (ഒക്‌ടോബര്‍ 4) കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം പ്രധാനമായും ചര്‍ച്ച ചെയ്‌തത് (K Sudhakaran To Lead Kerala Yatra). തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആവിഷ്‌കരിക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹം വിശദീകരിച്ചു (KPCC Meet).

കോണ്‍ഗ്രസിന്‍റെ കേരള യാത്ര ജനുവരിയില്‍ : സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ അടിത്തട്ടില്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ലക്ഷ്യമിട്ട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നേതൃത്വത്തില്‍ കേരള യാത്ര ജനുവരിയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു (Congress Party's Kerala Yatra). കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തില്‍ സംഘടിപ്പിക്കുന്ന യാത്രയ്‌ക്ക് നിയമസഭ നിയോജക മണ്ഡലം അടിസ്ഥാനത്തിലോ ബ്ലോക്ക് അടിസ്ഥാനത്തിലോ സ്വീകരണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 5) നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗത്തില്‍ ഉണ്ടാകും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ചെലവില്‍ നിയമസഭ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തുന്ന ജനസഭയ്ക്ക് ബദലായി പരിപാടി സംഘടിപ്പിക്കും (Kerala Yatra Will Be In January).

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള തുടര്‍ സമരങ്ങളിലേക്ക് പാര്‍ട്ടി തിരിയണം എന്നൊരു നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. കണ്ണൂര്‍ ഒഴികെയുള്ള സിറ്റിങ് മണ്ഡലങ്ങളില്‍ നിലവിലെ എംപിമാര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ എംപിമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ സജീവമായി ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനുഗോലു പങ്കെടുക്കുന്നത് പരിഗണിച്ച് സംസ്ഥാനത്ത് നിന്നുള്ള ലോക്‌സഭ എംപിമാരെ ഇന്നത്തെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. വിവിധ തലങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കനുഗോലു വിശദീകരിക്കുകയും നേതാക്കള്‍ ഇതിനോട് യോജിക്കുകയും ചെയ്‌തു.

also read: KPCC Leadership Meet : ലോക്‌സഭ തെരഞ്ഞെടുപ്പ് : അടിമുടി ഊര്‍ജസ്വലമാകാനൊരുങ്ങി കോണ്‍ഗ്രസ് ; കെപിസിസി നേതൃയോഗങ്ങള്‍ നാളെ മുതല്‍

ഇന്നത്തെ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തി വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 5) നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.