ETV Bharat / state

കെ സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്, നാളെ കരിദിനാചരണം ; സര്‍ക്കാരിനെ നയിക്കുന്നത് ഭയമെന്ന് വി ഡി സതീശന്‍ - Congress announced black day in Kerala

ഡൽഹിയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്‍റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ സുധാകരൻ  K Sudhakaran  മോൻസൺ മാവുങ്കൽ  കെ സുധാകരന്‍റെ അറസ്റ്റ്  കോണ്‍ഗ്രസ്  കോണ്‍ഗ്രസ് കരിദിനാചരണം  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  വി ഡി സതീശൻ  K Sudhakaran arrest  Congress announced black day in Kerala  black day in Kerala
കെ സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്
author img

By

Published : Jun 23, 2023, 9:38 PM IST

തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ അറസ്റ്റ് ചെയ്‌ത ക്രൈംബ്രാഞ്ച് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. പിണറായി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തും.

രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി ഡി സതീശൻ : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്‍റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്.

സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യുഡിഎഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്‌ദരാക്കാമെന്ന് കരുതേണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്‍റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്.

ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്‍റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സിപിഎം നിർദേശ പ്രകാരമെന്ന് രമേശ് ചെന്നിത്തല : കെ സുധാകരനെ അറസ്റ്റ് ചെയ്‌തത് സിപിഎം നിർദേശ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസെടുത്ത് അറസ്റ്റ് ചെയ്‌ത നടപടി തികച്ചും രാഷ്‌ട്രീയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്‌ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ. ഇതുകൊണ്ട് പ്രതിപക്ഷത്തിൻ്റെ വായ അടപ്പിക്കാമെന്ന് കരുതേണ്ട. പിണറായി വിജയനും ഗോവിന്ദൻ മാഷും മൂഢസ്വർഗത്തിലാണ്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും.

ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പൊലീസിൻ്റെ മുന്നിലൂടെ വിലസുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പൊലീസ്,
ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : K Sudhakaran Arrested | മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസ് : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറസ്‌റ്റില്‍

ചോദ്യം ചെയ്യൽ, അറസ്റ്റ്, ജാമ്യം : ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് ക്രൈംബ്രാഞ്ച് സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ഈ കേസിൽ രണ്ടാഴ്‌ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കെ.സുധാകരനെ ജാമ്യം നൽകി വിട്ടയച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യത്തിലുമാണ് ഇത് അനുവദിച്ചത്.

കേസില്‍ കെ.സുധാകരനെ ക്രൈംബ്രാഞ്ച് തുടർന്നും ചോദ്യം ചെയ്യാനാണ് സാധ്യത. ഇന്ന് നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. കെ.സുധാകരൻ മോന്‍സണിൽ നിന്നും പണം വാങ്ങിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.