ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് കേരളം വിട്ടോടേണ്ടി വന്നത് സി.പി.എമ്മിന്‍റെ വികലനയം മൂലമെന്ന് കെ.സുധാകരന്‍

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പുരോഗമന പരമായ എല്ലാ നടപടികളെയും സി.പി.എം അട്ടിമറിച്ചെന്നും കെ സുധാകരന്‍

K. Sudhakaran against CPIM Education Policy  വിദ്യഭ്യാസ നയത്തില്‍ സിപിഎമ്മിന് വിമര്‍ശനം  സിപിഎമ്മിനെതിരെ കെ സുധാകരന്‍  യുക്രൈനിലെ വിദ്യാര്‍ഥികളെ കുറിച്ച് കെ സുധാകരന്‍
വിദ്യാര്‍ഥികള്‍ക്ക് കേരളം വിട്ടോടേണ്ടി വന്നത് സി.പി.എമ്മിന്റെ വികലനയം മൂലമെന്ന് കെ.സുധാകരന്‍
author img

By

Published : Mar 4, 2022, 3:36 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം കൊണ്ടു വരാനുള്ള സി.പി.എമ്മിന്റെ നയവ്യതിയാനം നേരത്തേയുണ്ടായിരുന്നെങ്കില്‍ യുക്രൈയിനില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളുടെ നിലവിളി ഉയരുമായിരുന്നില്ലെന്ന് കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.എമ്മിന്റെ വികലനയം മൂലം കേരളത്തിനുണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണ്. ഇത് ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി വിടാനും ഇടയാക്കി.

Also Read: പ്രായപരിധി കർശനം: മുതിർന്ന നേതാക്കളെ ഒഴിവാക്കി, ജി സുധാകരനും പുറത്തേക്ക്

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രൈയിനില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. അവരുടെയും അവരുടെ കുടുംബങ്ങളുടെയും നിലവിളി നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇതു പോലെ ലോകത്തിന്റെ നാനാഭാഗത്തും ലക്ഷക്കണക്കിനു മലയാളി വിദ്യാര്‍ഥികളുണ്ട്. ഈ വിദ്യാര്‍ഥികളെ കേരളത്തില്‍ നിന്ന് ഓടിച്ചു വിട്ടതിനു പിന്നില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടതു പക്ഷത്തിന്റെ വികലമായ നയങ്ങളും പിന്തിരിപ്പന്‍ നടപടികളുമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പുരോഗമന പരമായ എല്ലാ നടപടികളെയും സി.പി.എം അട്ടിമറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം ഇന്ന് സി.പി.എം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും ലാവണമാക്കി മാറ്റി. മെരിറ്റും മാര്‍ക്കുമൊക്കെ പഴങ്കഥയായി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ത്തത് ഇടതു ഭരണമാണെന്നും സുധാകരന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.