ETV Bharat / state

K Sudhakaran Against CM : രണ്ട് ടേം ഭരിച്ചിട്ട് എന്തുണ്ടാക്കി, ഇടതുസര്‍ക്കാറിന്‍റെ പാരമ്പര്യം കാക്കാന്‍പോലും പിണറായിക്കായില്ല: കെ സുധാകരന്‍ - ഇടത് സര്‍ക്കാറിന്‍റെ പാരമ്പര്യം

UDF Against CM And Govt: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. രണ്ട് തവണ ഭരിച്ചിട്ട് കേരളത്തില്‍ എന്ത് നേട്ടമുണ്ടാക്കിയെന്നും റബ്ബർ കർഷകരെ വ്യാമോഹിപ്പിച്ചിട്ട് എന്ത് കൊടുത്തുവെന്നും ചോദ്യം.

രണ്ട് ടേം ഭരിച്ചിട്ട് എന്തുണ്ടാക്കി  UDF Against CM And Govt  K Sudhakaran Against CM Pinarayi Vijayan And Govt  പിണറായി സര്‍ക്കാര്‍  ഇടത് സര്‍ക്കാറിന്‍റെ പാരമ്പര്യം  പികെ കുഞ്ഞാലികുട്ടി
K Sudhakaran Against CM Pinarayi Vijayan And Govt
author img

By ETV Bharat Kerala Team

Published : Oct 18, 2023, 1:18 PM IST

Updated : Oct 18, 2023, 1:36 PM IST

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം : രണ്ടുടേം ഭരിച്ചിട്ട് കേരളത്തിൽ എന്തുണ്ടാക്കിയെന്ന് കാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടത് സർക്കാരുകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പോലും പിണറായി സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു (KPCC President Against CM). സര്‍ക്കാര്‍ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ്‌ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ (K Sudharakan In UDF Protest).

ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഒരു ഇടത് സർക്കാര്‍ ഇതുവരെയും ഉണ്ടായിട്ടില്ല. രണ്ടാം ടേം ആയല്ലോ ആശാൻ ഇവിടെ വിലസുന്നത്, രണ്ട് ടേം ഭരിച്ച പിണറായി വിജയന് എന്ത് നേട്ടമാണ് പറയാനുള്ളത്. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്‌തത്. റബ്ബർ കർഷകരെ വ്യാമോഹിപ്പിച്ചിട്ട് എന്ത് കൊടുത്തെന്നും അദ്ദേഹം ചോദിച്ചു.

വിഴിഞ്ഞം തുറമുഖം ഞങ്ങൾ ഉന്തി തള്ളി മുന്നോട്ട് കൊണ്ടുപോയതാണ്. ഞാൻ മാത്രം എന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി തുറമുഖത്ത് ആദ്യ കപ്പൽ എത്തിയതിൻ്റെ ഉദ്ഘാടന ചടങ്ങ് കൊണ്ടുപോയത്. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സ്വന്തം പടം വച്ച് ഫ്ലക്‌സ്‌ അടിച്ച് മേനി നടിച്ചു. മുൻ മുഖ്യമന്ത്രിമാരെയും മറ്റുള്ളവരെയും പരാമർശിച്ചില്ല. ഇടതുപക്ഷത്തിന്‍റെ മാന്യത കാണിക്കാൻ പിണറായിക്ക് കഴിയുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ ഭരണ- വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സുധാകരന്‍ : യുഡിഎഫ് ഉപരോധ സമരത്തില്‍ കെ സുധാകരന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണ വികസന കാര്യങ്ങള്‍ എണ്ണി പറഞ്ഞു. കൊച്ചി മെട്രോ, സ്‌മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടക്കം, മെഡിക്കൽ കോളജുകൾ അങ്ങനെ പുരോഗതിയുടെ എത്ര നാഴിക കല്ലുകൾ പിന്നിട്ടുകൊണ്ടാണ് ഉമ്മൻ ചാണ്ടി നമ്മെ വിട്ടു പിരിഞ്ഞതെന്ന് അദ്ദേഹം അനുസ്‌മരിച്ചു. ഉമ്മൻ ചാണ്ടിയുടെ വികസനത്തിന് അപ്പുറം പറയാൻ ഇടതുപക്ഷ സർക്കാറിന് കഴിയുമോയെന്നും ചോദിച്ചു (Former CM Oommen Chandy). ഇവിടെ സർവകാലശാലകൾ ഭരിക്കുന്നത് എസ്എഫ്ഐക്കാരാണ്. സർക്കാരിന്‍റെ കണ്ണുതുറപ്പിക്കാനാണ് ഈ സമരം. അധഃപതിച്ച സർക്കാറിനെ ചവിട്ടിപ്പുറത്താക്കാനാണ് ഈ സമരമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

also read: UDF's Second Secretariat Blockade Protest : 'സര്‍ക്കാരല്ലിത് കൊള്ളക്കാര്‍' ; യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു

വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty Against CM) : യുഡിഎഫ് കൊണ്ടുവന്ന പദ്ധതികൾക്ക് പച്ചക്കൊടി കാണിക്കലാണ് പിണറായി വിജയന്‍റെ പണിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഭാവനാശൂന്യമായ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി (PK Kunhalikutty In UDF Secretariat Protest).

Last Updated : Oct 18, 2023, 1:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.