ETV Bharat / state

ഇ.ഡിക്കെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് - ലൈഫ് മിഷന്‍ വാര്‍ത്ത

ജയിംസ് മാത്യു എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

james mathew notice to speaker  james mathew mla  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്  ഇഡിക്കെതിരെ സിപിഎം  ലൈഫ് മിഷന്‍ വാര്‍ത്ത  ലൈഫ് മിഷനില്‍ ഇഡി ഇടപെടല്‍
എന്‍ഫോഴ്‌സ്‌മെന്‍റിനെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി ജയിംസ് മാത്യു
author img

By

Published : Nov 5, 2020, 3:21 PM IST

തിരുവനന്തപുരം: ലൈഫ് പദ്ധതി രേഖകള്‍ ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിനെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ്. സി.പി.എം എം.എല്‍. എ ജയിംസ് മാത്യുവാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍റെ നടപടി നിയമസഭയോടുള്ള അവഹേളനവും സഭയുടെ അവകാശങ്ങളില്‍മേലുള്ള കടന്നു കയറ്റവുമാണെന്ന് പരാതിയില്‍ ജയിംസ് മാത്യു ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഭൂമിയുള്ളതും ഇല്ലാത്തതുമായ എല്ലാ ആളുകള്‍ക്കും അടച്ചുറപ്പുള്ള ഭവനം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പു നില്‍കിയിരുന്നതാണ്. ഈ വാഗ്ദാനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന 140 ഭവനങ്ങളെ കുറിച്ച് പരാതിയുണ്ടായി.

ഇക്കാര്യം പരിശോധിക്കുന്നതിനു പകരം ലൈഫ് പദ്ധതിയുടെ രേഖകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെതിരെയാണ് അവകാശലംഘന നോട്ടീസ്. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പരാതി നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.