തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. വിവിധ പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് കലക്ടറേറ്റിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് എല്ലാ ജില്ലയിലും കലക്ടറേറ്റിലേക്കും മാർച്ച് നടത്തും. ബിജെപിയും ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കെടി ജലീലിന്‍റെ രാജി ആവശ്യവും ഇന്നലെ സമരക്കാർക്ക് നേരെ നടന്ന പൊലീസ് മർദനത്തിൽ പ്രതിഷേധിച്ചുമാണ് ബിജെപിയുടെ പ്രതിഷേധം. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാർച്ചിന് നേതൃത്വം നൽകുമെന്ന് ബിജെപി അറിയിച്ചു.
കെ.ടി ജലീലിന്‍റെ രാജി; പ്രതിഷേധം തുടരും - secretariat march
വിവിധ പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കലക്ടറേറ്റിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
![കെ.ടി ജലീലിന്‍റെ രാജി; പ്രതിഷേധം തുടരും തിരുവനന്തപുരം മന്ത്രി കെ.ടി ജലീൽ കലക്ടറേറ്റിലേക്ക് മാർച്ച് സെക്രട്ടറിയറ്റ് സെക്രട്ടറിയറ്റ് മാർച്ച് KT JALEEL secretariat march jaleel protest secretariat march](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8817409-thumbnail-3x2-kt.jpg?imwidth=3840)