തിരുവനന്തപുരം: സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. പള്ളികളുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയ ശേഷമാകാം ചര്‍ച്ചയെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. ഇതോടെ യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രശ്‌ന പരിഹാരത്തിനുള്ള സര്ക്കാരിന്റെ നീക്കം പിന്നെയും വഴിമുട്ടി. അതേസമയം സര്‍ക്കാരുമായി സഹകരിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിട്ടുണ്ട്. സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച മന്ത്രിസഭ ഉപസമിതി വ്യാഴാഴ്ച ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ സമവായ സാധ്യത പിന്നെയും മങ്ങും. സഭാ തര്‍ക്ക വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചത്. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതി ഇത് മൂന്നാം തവണയാണ് ഇരു വിഭാഗങ്ങളെയും ചര്‍ച്ചക്ക് വിളിക്കുന്നത്.
പരിഹാരമാകാതെ യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം - The Jacobite-Orthodox problem in kerala
സഭാ തര്‍ക്ക വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചത്.
തിരുവനന്തപുരം: സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. പള്ളികളുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയ ശേഷമാകാം ചര്‍ച്ചയെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. ഇതോടെ യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രശ്‌ന പരിഹാരത്തിനുള്ള സര്ക്കാരിന്റെ നീക്കം പിന്നെയും വഴിമുട്ടി. അതേസമയം സര്‍ക്കാരുമായി സഹകരിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിട്ടുണ്ട്. സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച മന്ത്രിസഭ ഉപസമിതി വ്യാഴാഴ്ച ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ സമവായ സാധ്യത പിന്നെയും മങ്ങും. സഭാ തര്‍ക്ക വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചത്. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതി ഇത് മൂന്നാം തവണയാണ് ഇരു വിഭാഗങ്ങളെയും ചര്‍ച്ചക്ക് വിളിക്കുന്നത്.
Body:.....Conclusion:....