ETV Bharat / state

ഐഎസ്ആർഒ ചാരക്കേസ്; സിബിഐ സംഘം തിരുവനന്തപുരത്ത് എത്തും

author img

By

Published : Jun 28, 2021, 11:22 AM IST

18 പേരെ പ്രതി ചേര്‍ത്ത് സിബിഐ സംഘം എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.

cbi investigating team  ISRO Spy Case  CBI team investigating ISRO Spy case  സിബിഐ സംഘം  ഐഎസ്ആർഒ ചാരക്കേസ്  ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന  ഐഎസ്ആർഒ  സിബിഐ ഡൽഹി യൂണിറ്റ്
ഐഎസ്ആർഒ ചാരക്കേസ് ; സിബിഐ സംഘം തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന്(ജൂണ്‍ 28) തിരുവനന്തപുരത്ത് എത്തും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ നടപടി. സിബിഐയുടെ ഡൽഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ ഐഎസ്ആർഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവർ അടക്കമുള്ളവരെ പ്രതികളാക്കി സിബിഐ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.

Also Read: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്ഐആർ സമർപ്പിച്ചു

18 പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ തകർക്കാൻ ഉന്നതതല ഗൂഢാലോചന നടന്നോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മെയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.