ETV Bharat / state

ഇനി വില കൊണ്ടും പൊള്ളുന്ന ദിനങ്ങള്‍ ; മരുന്നിനും വെള്ളത്തിനുമടക്കം നാളെ മുതൽ നിരക്ക് കൂടും

സംസ്ഥാനത്ത് നാളെ (ഏപ്രിൽ 1) മുതല്‍ മരുന്നിനും വെള്ളത്തിനുമടക്കം വില കൂടും. ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കൂടും. നികുതി വര്‍ദ്ധനയിങ്ങനെ

tax hike in kerala  inflation in kerala new financial year  കേരളം വിലക്കയറ്റം  നികുതി വർധനവ്  പുതിയ സാമ്പത്തിക വർഷം വിലക്കയറ്റം
ഇനി വിലക്കയറ്റത്തിന്‍റെ നാളുകൾ
author img

By

Published : Mar 31, 2022, 3:25 PM IST

തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷത്തിന് നാളെ തുടക്കമാകുമ്പോള്‍ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ വിലക്കയറ്റത്തിന്‍റെ നാളുകള്‍. പുതിയ നികുതി മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പനി വന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഓടിച്ചെന്ന് വാങ്ങുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് വരെ വില കൂടും.

വെള്ളത്തിനും വേണം അധികം പണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 5000 ലിറ്റര്‍ മുതല്‍ 15000 ലിറ്റര്‍ വരെ ഉള്ള സ്ലാബുകളിലെ വില വര്‍ധനവ് സാധാരണക്കാരെ കാര്യമായി ബാധിക്കും. 5000 ലിറ്റര്‍ വരെ ലിറ്ററിന് 4 രൂപ 20 പൈസയായിരുന്നത് 4 രൂപ 41 പൈസയായി കൂടും. 10,000 ത്തിനും 15,000 ത്തിനും ഇടയിലാണ് ഉപയോഗമെങ്കില്‍ നിലവിലെ നിരക്ക് 5 രൂപ 25 പൈസയാണ്. ഇത് 5 രൂപ 51 പൈസയായി വര്‍ധിക്കും.

ഭൂനികുതിയിലും ന്യായവിലയിലും വലിയ വര്‍ധനവുണ്ടാകും. ഗ്രാമപഞ്ചായത്തുകളില്‍ 8.1 ആര്‍ വരെയുള്ള താഴ്ന്ന സ്ലാബുകളിലെ ഭൂനികുതി നിലവില്‍ 2.5 രൂപയാണ്. നാളെ മുതല്‍ ഇത് ഇരട്ടിയാകും. ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധനവാണ് വരുന്നത്. ഇതിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവയിലും വര്‍ധനവുണ്ടാകും. നിരക്ക് കൂടും മുന്‍പ് രജിസ്ട്രേഷന്‍ നടത്താന്‍ വലിയ തിരക്കാണ് രജിസ്റ്റര്‍ ഓഫിസുകളില്‍.

Also Read: ബസുകള്‍ക്കും ടാക്‌സികള്‍ക്കും സബ്‌സിഡി അനുവദിക്കാത്തതിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരക്ക് കൂടിയതോടെ സെര്‍വറിന്‍റെ വേഗം കുറഞ്ഞു. ഇതോടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും താമസം നേരിടുന്നുണ്ട്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഹരിത നികുതി ഈടാക്കുന്നതോടെ ഓട്ടോ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും വില കൂടും.

രജിസ്ട്രേഷന്‍ പുതുക്കലിന്‍റെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെയും നിരക്കും ഉയരും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 14 ഇരട്ടി വരെയാണ് വര്‍ധനവ്. ഫിറ്റ്നസിന് ഇരുചക്ര വാഹനത്തിന് 400 രൂപ നല്‍കുന്നിടത്ത് 1400 രൂപയാകും നാളെ മുതല്‍ ചാര്‍ജ്. കൂടാതെ ബസ് ചാര്‍ജും ഓട്ടോ, ടാക്‌സി നിരക്കും കൂടുന്നുണ്ട്.

മൂന്ന് മാസത്തിനുശേഷം വൈദ്യുതി നിരക്കിലും വര്‍ധനവ് പ്രതീക്ഷിക്കാവുന്നതാണ്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വര്‍ധിച്ച നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുമെന്നുറപ്പാണ്. എന്തുകൊണ്ടും സാധാരണക്കാരന്‍റെ കീശകാലിയാകുന്ന ദിനങ്ങളാണ് വരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.