ETV Bharat / state

കേരളാ പൊലീസിന് സൈന്യത്തിന്‍റെ ആദരം - എഡിജിപി മനോജ് എബ്രഹാം

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങൾക്കുള്ള സ്‌നേഹോപകാരം ഇന്ത്യൻ ആർമി പാങ്ങോട് സ്റ്റേഷൻ കമാന്‍ഡർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി

indian army tribute  കേരളാ പൊലീസ് ആദരം  ഇന്ത്യൻ സൈന്യം ആദരം  ഇന്ത്യൻ ആർമി പാങ്ങോട് സ്റ്റേഷൻ കമാന്‍ഡർ  ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി  സംസ്ഥാന പൊലീസ് മേധാവി  ലോക്‌നാഥ് ബെഹ്റ  തിരുവനന്തപുരം പൊലീസ് ആസ്ഥാനം  ഇന്ത്യൻ ആർമി ബാന്‍ഡ് ഡിസ്പ്ലേ  എഡിജിപി മനോജ് എബ്രഹാം  ഐജി പി.വിജയൻ
കേരളാ പൊലീസിന് ഇന്ത്യൻ സൈന്യത്തിന്‍റെ ആദരം
author img

By

Published : May 3, 2020, 5:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ മുഖ്യപങ്ക് വഹിച്ച കേരളാ പൊലീസിന് സൈന്യത്തിന്‍റെ ആദരം. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഇന്ത്യൻ ആർമിയുടെ ബാന്‍ഡ് ഡിസ്‌പ്ലേ നടന്നു. അതിന് ശേഷം ഇന്ത്യൻ ആർമി പാങ്ങോട് സ്റ്റേഷൻ കമാന്‍ഡർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് ഉപഹാരമായി കേക്കും മാസ്‌കും ഗ്ലൗസും കൈമാറി.

കേരളാ പൊലീസിന് ഇന്ത്യൻ സൈന്യത്തിന്‍റെ ആദരം

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിലമതിക്കാനാകാത്ത പ്രവർത്തനമാണ് പൊലീസ് നടത്തുന്നതെന്ന് കാർത്തിക് ശേഷാദ്രി പറഞ്ഞു. കാസർകോട് മുതൽ പാറശാല വരെ ജോലി ചെയ്യുന്ന പൊലീസ് സേനയെ ഡിജിപി അഭിനന്ദിച്ചു. കൂടാതെ ഇന്ത്യൻ സൈന്യം നൽകിയ ആദരവിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു. എഡിജിപി മനോജ് എബ്രഹാം, ഐജി പി.വിജയൻ, മുതിർന്ന പൊലീസ്-സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.