ETV Bharat / state

IG Lakshmana Suspended Again മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ വീണ്ടും സസ്‌പെൻഡ് ചെയ്‌തു - പിണറായി വിജയൻ

Monson Mavunkal Case 2021 നവംബറിൽ പുരാവസ്‌തു തട്ടിപ്പിൽ ആരോപണ വിധേയനായിരുന്ന ഘട്ടത്തിലും ലക്ഷ്‌മണയെ സസ്പെൻഡ് ചെയ്‌തിരുന്നു. ശേഷം 2023 ഫെബ്രുവരിയിൽ തിരിച്ചെടുക്കുകയായിരുന്നു.

IG Lakshmana  IG Lakshmana Suspended Again  ഐജി ലക്ഷ്‌മണ  യാക്കൂബ് പുരയിൽ  ക്രൈംബ്രാഞ്ച്  ഐജി ലക്ഷ്‌മണയെ സസ്‌പെൻഡ് ചെയ്‌തു  മോൻസണ്‍ മാവുങ്കൽ കേസ്  Monson Mavunkal Case  പിണറായി വിജയൻ  പിണറായി
IG Lakshmana Suspended Again
author img

By ETV Bharat Kerala Team

Published : Sep 8, 2023, 9:47 PM IST

തിരുവനന്തപുരം : ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിന് വീണ്ടും സസ്പെൻഷൻ (IG Lakshmana Suspended Again). മോൻസണ്‍ മാവുങ്കൽ (Monson Mavunkal) പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സസ്പെൻഡ് ചെയ്‌തത്. കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിൽ നൽകിയ പരാതിയിലാണ് നടപടി. പൊലീസിന്‍റെ യശസിന് കളങ്കം വരുത്തിയ ലക്ഷ്‌മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

യാക്കൂബ് പുരയിലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിൽ ലക്ഷ്‌മണെതിരെ കൂടുതൽ തെളിവ് ശേഖരിച്ചിരുന്നു. ലക്ഷ്‌മണിനെതിരെ രണ്ട് വീഡിയോകളാണ് പരാതിക്കാരൻ തെളിവായി സമർപ്പിച്ചത്. ഇതിലൂടെ മോൺസൺ മാവുങ്കലുമായി ചേർന്ന് ഐജി ലക്ഷ്‌മൺ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞു.

നേരത്തെ 2021 നവംബറിൽ പുരാവസ്‌തു തട്ടിപ്പിൽ ആരോപണ വിധേയനായിരുന്ന ഘട്ടത്തിലും ലക്ഷ്‌മണയെ സസ്പെൻഡ് ചെയ്‌തിരുന്നു. 2023 ഫെബ്രുവരിയിലാണ് സർവീസിലേക്ക് തിരികെയെടുത്തത്. പിന്നാലെ ട്രെയിനിങ് ഐജിയായി നിയമനവും നൽകി. കേസിൽ ഉൾപ്പെട്ടിരുന്നതിനാൽ എഡിജിപി ആയി സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം : ഇതിനിടെ ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ലക്ഷ്‌മണിന്‍റെ ആരോപണങ്ങൾ.

ഈ നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിലടക്കം ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.ആരോപണങ്ങള്‍ക്കിടെ ഹർജി പിൻവലിച്ച ഗുകുലോത്ത് ലക്ഷ്‌മണ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണവും നൽകിയിരുന്നു.

ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായതിന് പിന്നില്‍ തന്‍റെ അഭിഭാഷകനായിരുന്നെന്നും ഇത് തന്നെ കാണിക്കാതെ അഭിഭാഷകന്‍ നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നെന്നും ചീഫ് സെക്രട്ടറി ഡോ.വി വേണുവിന് നല്‍കിയ കത്തില്‍ ലക്ഷ്‌മണ അറിയിച്ചിരുന്നു.

ALSO READ : IG Lakshmana Antiquities fraud case പുരാവസ്‌തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്‌മണ ക്രൈം ബ്രാഞ്ചിന് മുന്നിൽ

ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ മൂന്നാം പ്രതിയായ ലക്ഷ്‌മണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. നേരത്തെ പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്‌മണ ആണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.

ഐജി ജി ലക്ഷ്‌മണ്‍ മോൻസനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസണുമായി ഐജി നടത്തിയ ഫോൺ വിളി വിവരങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും ക്രൈം ബ്രാഞ്ച്‌ ശേഖരിച്ചി. ഐ ജി ലക്ഷ്‌മൺ ഉള്‍പ്പടെയുള്ളവര്‍ നൽകിയ ഉറപ്പിലാണ്‌ പരാതിക്കാർ മോൻസണ്‌ വൻതുക കൈമാറിയതെന്നും ക്രൈം ബ്രാഞ്ച്‌ സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.