ETV Bharat / state

മത്സരത്തിനൊരുങ്ങി 'വേട്ടപ്പട്ടികളും ഓട്ടക്കാരും'; കാത്തിരിപ്പില്‍ ആരാധകര്‍ - IFFK

27ാമത് ചലച്ചിത്ര മേളയുടെ സ്ഥിരം പ്രേക്ഷകനായിരുന്ന വര്‍ക്കല സ്വദേശി രാരിഷ്‌ ഇത്തവണ മേളക്കെത്തുന്നത് സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കാന്‍.

വേട്ടപ്പട്ടികളും ഓട്ടക്കാരും  27മത് ചലച്ചിത്ര മേള  വര്‍ക്കല സ്വദേശി രാരിഷ്‌  ചലച്ചിത്ര മേളകളിലെ സ്ഥിരം പ്രേക്ഷകന്‍  IFFK  IFFK news updates  latest news in IFFK  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  IFFK film screening updates  IFFK  IFFK film
മത്സരത്തിനൊരുങ്ങി 'വേട്ടപ്പട്ടികളും ഓട്ടക്കാരും'
author img

By

Published : Dec 10, 2022, 10:58 PM IST

Updated : Dec 11, 2022, 6:21 AM IST

തിരുവനന്തപുരം: ചലച്ചിത്ര മേളകളിലെ സ്ഥിരം പ്രേക്ഷകന്‍. വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ താന്‍ മേളക്കെത്തുക സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കാനാകും എന്ന് മനസില്‍ പോലും ചിന്തിക്കാത്ത കാര്യം. വര്‍ക്കല സ്വദേശിയായ രാരിഷാണ് ഇത്തവണ സ്വന്തം ചിത്രം പ്രദര്‍ശിപ്പിക്കാനായി മേളക്കെത്തുന്നത്.

20 വര്‍ഷമായി ചലച്ചിത്ര മേളയുടെ സ്ഥിരം പ്രേക്ഷകനാണ് രാരിഷ്‌. എന്നാല്‍ ഇത്തവണത്തേത് ഏറെ പുതുമയുള്ള സന്ദര്‍ശനം. രാരിഷ്‌ സംവിധാനം നിര്‍വഹിച്ച 'വേട്ടപ്പട്ടികളും ഓട്ടക്കാരും' എന്ന ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഒരു പെണ്‍കുട്ടി ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് 'വേട്ടപ്പട്ടികളും ഓട്ടക്കാരും' പ്രദര്‍ശിപ്പിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ നാം എന്തിന് ഇടപെടണം, നമ്മുടെ ഇടപെടലുകൾ എങ്ങനെയുള്ളതായിരിക്കണം എന്ന അന്വേഷണം കൂടിയാണ് ഈ സിനിമ. 2016ൽ തിരക്കഥയെഴുതി 2017ലാണ് രാരിഷ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

മത്സരത്തിനൊരുങ്ങി 'വേട്ടപ്പട്ടികളും ഓട്ടക്കാരും'

തിങ്കളാഴ്ച ചൊവ്വാഴ്‌ച ദിവസങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തിങ്കളാഴ്‌ച വൈകിട്ട് 3.15ന് ശ്രീ പത്മനാഭ തിയേറ്ററിലും ചൊവ്വാഴ്‌ച്ച രാവിലെ 9.15 ശ്രീ തിയേറ്ററിലുമാണ് പ്രദര്‍ശനം. ആറ് വർഷങ്ങൾ കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്.

90 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥാകൃത്തും, എഡിറ്ററും ഛായാഗ്രഹകനും നിർമാതാവുമെല്ലാം രാരിഷ് തന്നെയാണ്. എഡിറ്റിങ്ങിൽ പ്രാവീണ്യമില്ലാതിരുന്നിട്ടും സുഹൃത്തുക്കളുടെ സഹായത്തോടെ ദിവസങ്ങളെടുത്താണ് എഡിറ്റിങ് പഠിച്ചെടുത്ത് ചെയ്‌ത് തുടങ്ങിയത്.

സിനിമയ്‌ക്കായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ നിരവധി പേരാണ് എതിര്‍പ്പുമായെത്തിയത്. എന്നാല്‍ ഇതെല്ലാം തരണം ചെയ്‌താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Last Updated : Dec 11, 2022, 6:21 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.