തിരുവനന്തപുരം: എട്ട് ദിവസം നീണ്ടുനിന്ന ലോക സിനിമ കാഴ്‌ചകള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളുൾപ്പെടെ 173 സിനിമകളാണ് 26മത് രാജ്യന്തര ചലചിത്ര മേളയിയില്‍ പ്രദര്‍ശിപ്പിച്ചത്.
സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധിയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.പത്മനാഭൻ വിശിഷ്‌ടാഥിതിയായി പങ്കെടുക്കും.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം, മികച്ച സംവിധായകനുള്ള രജതചകോരം, നവാഗത സംവിധായകനുള്ള രജതചകോരം, പ്രേക്ഷകർ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്ന രജതചകോരം, മികച്ച ഏഷ്യൻ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക് പുരസ്‌കാരങ്ങൾ, മികച്ച ചിത്രത്തിനുള്ള ഫിപ്രസസ്‌കി പുരസ്‌കാരം, മികച്ച നവാഗത മലയാളം സംവിധായകനുള്ള ഫിപ്രസ്‌കി പുരസ്‌കാരം, ദേശീയതലത്തിൽ മികച്ച സംവിധായകനുള്ള കെ.ആർ. മോഹനൻ എൻഡോവ്മെൻ്റ് എന്നിവ ഇന്ന് പ്രഖ്യാപിക്കും.
Also Read: IFFK 2022 | രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം ; നവാസുദ്ദീൻ സിദ്ദിഖി മുഖ്യാതിഥി