തിരുവനന്തപുരം : 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇത്തവണ പ്രദർശനത്തിന് 26 മലയാള ചിത്രങ്ങള്‍. നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ തമ്പ് ,ആരവം, അപ്പുണ്ണി തുടങ്ങി ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കെ.പി.എ.സി ലളിത, പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാർട്ടിൻ പ്രക്കാട്ടിന്‍റെ നായാട്ട്, ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട, ചവിട്ട്, സണ്ണി എന്നിവർ, നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Also Read: IFFK 2022 | രാജ്യാന്തര ചലച്ചിത്ര മേള : ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16 മുതൽ
2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്. ആറ് വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ വ്യൂഹം എന്നീ സിനിമകളും ഉൾപ്പെടുന്നു.