- ചിങ്ങം
ദിവസം സന്തോഷകരമായി ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്റെ സൃഷ്ടിവൈഭവത്തെ കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും സ്നേഹിതന്മാരില് നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
- കന്നി
വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്യുന്നതിന് പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്ടിപ്പെടുത്തും.
- തുലാം
ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശ രാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യ ദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.
- വൃശ്ചികം
നിങ്ങള്‍ വായിക്കുന്ന പ്രചോദനാത്മകമായ പുസ്തകങ്ങളാല്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതായി കാണാം. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് നിങ്ങള്‍ തിരിയുന്നതോടെ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് വളരെയധികം മൂല്യം കല്പ്പിക്കപ്പെടുകയും, അതിനുള്ള പ്രതിഫലം ലഭിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ എല്ലാവരാലും നിരീക്ഷിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും.
- ധനു
ഒരു ചെറു തീര്ത്ഥയാത്രയ്ക്ക്ക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്, അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.
- മകരം
ജീവിതത്തിന്റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്നങ്ങളടങ്ങിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്ന് ഒന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല. ശസ്ത്രക്രിയ ഇന്ന് ഒഴിവാക്കുക.
- കുംഭം
ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ വളരെ തീവ്രമായ ആഗ്രഹവും, നിശ്ചയദാര്‍ഢ്യവുമുള്ള ആളാണ്. കഠിനാദ്ധ്വാനം ചെയ്യണമെന്നതില്‍ നിങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. മാത്രമല്ല അതിനുള്ള മാര്‍ഗം കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കും.
- മീനം
ബിസിനസ്സുകാര്‍ക്ക് ഇത് വിസ്മയകരമായ ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. സ്ഥാനക്കയറ്റത്തിനുള്ള സാദ്ധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് കഴിയും.
- മേടം
നിങ്ങളുടെ ശ്രദ്ധ വീട്ടിലും, ജോലിസ്ഥലത്തും ആവശ്യമായതിനാല്‍ ഈ രണ്ടിടത്തുമായി ഇന്ന് നിങ്ങള്‍ ബന്ധനസ്ഥനായിരിക്കും. വൈകുന്നേരം കുറച്ച് സന്തോഷം പ്രതീക്ഷിക്കാം. പ്രശസ്തനാകണമെന്ന നിങ്ങളുടെ ആഗ്രഹത്തിന് ഉടനെ വെളിച്ചം ലഭിച്ചേക്കാം.
- ഇടവം
നിങ്ങളിന്ന് ആരോഗ്യത്തിനും, ഉയര്‍ച്ചയ്ക്കും വേണ്ടിയായിരിക്കും ഊര്‍ജവും സമയവും ചിലവഴിക്കുക. ഒരു ബിസിനസ് ഇടപാടുകള്‍ക്ക് നല്ല ഫലം ലഭിച്ചേക്കാം. ഗവേഷണത്തിന്റെ ഫലം വിചാരിച്ചതിനേക്കാള്‍ മെച്ചപ്പെടും.
- മിഥുനം
വിഷയസുഖവും സന്തോഷവും ഇന്ന് അനുഭവിക്കാനിടവരും. പലതരം ആളുകളെ ഇന്ന് കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസ യാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ്ങ് നടത്തും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. ജീവിതപങ്കാളിയുമായുള്ള ശാരീരിക ബന്ധം മാസ്മരികാനുഭൂതി പകരും. ദിവസം ഉടനീളം അനുഗ്രഹമുണ്ടാകും.
- കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിത നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഉള്‍പ്പെടുന്ന പ്രവര്‍ത്തികളിലെല്ലാം നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കും. ഇന്ന് ശാരീരിക നില തൃപ്തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സ്നേഹിതമാരുമായുള്ള കൂടിക്കാഴ്ച സന്തോഷം നല്‍കും. എതിരാളികള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.