ETV Bharat / state

Holyday For Educational Institutions : ഇടതടവില്ലാതെ മഴ ; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി - മഴ കാരണം ഏതൊക്കെ ജില്ലകള്‍ക്കാണ് അവധി

Holiday Due To Heavy Rain: പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്‌ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു

Kerala Rain Education Institution Holiday  Kerala Rain Updates  Education Institutions In Thiruvananthapuram  Which Districts Having Holiday Due To Rain  Kerala Weather Latest Update  ഇടതടവില്ലാതെ മഴ തുടരുന്നു  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  ആരാണ് തിരുവനന്തപുരം ജില്ല കലക്‌ടർ  മഴ കാരണം ഏതൊക്കെ ജില്ലകള്‍ക്കാണ് അവധി  കേരളത്തിലെ മഴ വിശദമായ വാര്‍ത്തകള്‍
Kerala Rain Education Institution Holiday
author img

By ETV Bharat Kerala Team

Published : Oct 3, 2023, 8:33 PM IST

തിരുവനന്തപുരം : ജില്ലയിലെ പ്രൊഫഷണൽ കോളജ് (Professional College), കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (Educational Institutions) ബുധനാഴ്‌ച (04.10.2023) അവധി. തിരുവനന്തപുരം ജില്ല കലക്‌ടർ (Thiruvananthapuram District Collector) ജെറോമിക് ജോർജാണ് (Jeromic George) അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ശക്തമായ മഴ (Heavy Rain) തുടരുന്ന സാഹചര്യത്തിലാണ് നടപടി.

എന്തുകൊണ്ട് അവധി: തിരുവനന്തപുരത്ത് ഇന്നലെ (02.010.2023) രാത്രി മുതൽ ഇടമുറിയാതെ മഴ തുടരുകയാണ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും (Central Meteorological Department) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (State Disaster Management Authority) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. മാത്രമല്ല യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (Holyday For Educational Institutions).

വരുന്ന അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലും ചേര്‍ന്നുള്ള വടക്കന്‍ ഛത്തീസ്‌ഗഡിനും മുകളില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നത്.

Also Read: India vs Netherlands : കാര്യവട്ടത്ത് വീണ്ടും മഴ ജയിച്ചു ; ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് മത്സരവും ഉപേക്ഷിച്ചു

തോരാതെ മഴ : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ തിങ്കളാഴ്‌ച (02.10.2023) രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും‌ സാധ്യതയുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ ചൊവ്വാഴ്‌ച (03.10.2023) രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ സാധ്യതയും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരത്ത് രാത്രി 11.30 വരെ 2.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

Also Read: Kerala Rain Update 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

മുന്നറിയിപ്പുകള്‍ ഇങ്ങനെ : അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണമെന്നും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വെള്ളം തുടങ്ങിയവ ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പുണ്ട്. സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ടാല്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തിനുള്ള സാധ്യത ഇല്ലാതാക്കാമെന്നും മുന്നറിയിപ്പുകള്‍ പരിഗണിച്ച് ബീച്ചുകളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശമുണ്ട്. മാത്രമല്ല കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.