ETV Bharat / state

എന്‍.ക്യു.എ.എസ് അംഗീകാരം; കേരളത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ - ആരോഗ്യമന്ത്രി

ദേശീയ തലത്തില്‍ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

highest nqas two national awards for kerala  nqas  nqas award  എന്‍ക്യുഎഎസ്  എന്‍ക്യുഎഎസ് അവാർഡ്  എന്‍ക്യുഎഎസ് പുരസ്കാരം  ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് അംഗീകാരം കേരളത്തിന്  ലോക രോഗി സുരക്ഷാ ദിനം  World Patient Safety Day  മന്‍സുഖ് മാണ്ഡവ്യ  Mansukh Mandavya  ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്  Health Minister Veena George  Health Minister  Veena George  മന്ത്രി വീണാ ജോര്‍ജ്  വീണാ ജോര്‍ജ്  ആരോഗ്യമന്ത്രി  എന്‍.ക്യു.എ.എസ്
എന്‍ക്യുഎഎസ് അംഗീകാരം കേരളത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ
author img

By

Published : Sep 17, 2021, 9:34 PM IST

തിരുവനന്തപുരം: ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ. ലോക രോഗി സുരക്ഷ ദിനത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്. കൊവിഡ് മഹാമാരിയിലും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണര്‍ അപ്പായുമാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. 93 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 33 കേന്ദ്രങ്ങൾക്കും 849 പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 78 കേന്ദ്രങ്ങൾക്കും മാത്രമാണ് എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്.

ALSO READ: മോദിയുടെ ജന്മദിനം; ഒറ്റ ദിവസം രണ്ട് കോടി കടന്ന് വാക്സിന്‍ വിതരണം

കേരളത്തിലെ 125 സര്‍ക്കാര്‍ ആശുപത്രിക്കള്‍ക്ക് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. അവയിൽ മൂന്ന് ജില്ല ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 78 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉൾപ്പെടുന്നു.

ആറ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന് വേണ്ടിയുള്ള ദേശീയതല പരിശോധന കഴിഞ്ഞു ഫലം കാത്തിരിക്കുകയാണ്. ഇതിന് പുറമേ ആറ് ആശുപത്രികള്‍ ദേശീയ തല പരിശോധനയ്‌ക്കായുള്ള അപേക്ഷ നല്‍കി പരിശോധന നടപടികള്‍ കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.