ETV Bharat / state

ഒന്നാം വർഷ ഹയർ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്‍റ് /സപ്ലിമെന്‍ററി പരീക്ഷ : കഴിഞ്ഞ വര്‍ഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി - മന്ത്രി വി ശിവന്‍കുട്ടി

ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ വർഷാവസാനം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടി

Higher secondary improvement supplementary exams  improvement supplementary exams  മന്ത്രി വി ശിവന്‍കുട്ടി  സപ്ലിമെന്‍ററി പരീക്ഷ
മന്ത്രി വി ശിവൻകുട്ടി
author img

By

Published : Jun 25, 2023, 2:51 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്‍റ് /സപ്ലിമെന്‍ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തേ ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ വർഷാവസാനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടി. ഇതോടെ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ പഴയത് പോലെ ഒക്ടോബർ, നവംബർ മാസങ്ങളിലായി ഉണ്ടാവും.

ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ പരീക്ഷകളുടെ എണ്ണം കൂടിയത് മൂലം കൂടുതൽ അധ്യയന ദിവസങ്ങൾ നഷ്‌ടപ്പെടുന്നുണ്ട്. ഇതിനാൽ ഹയർ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷ വർഷാവസാനം പ്ലസ് ടു പരീക്ഷയോടൊപ്പം നടത്തുന്നതിന് 2023 ഏപ്രിൽ 26 ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഒരു ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷാകാലം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയം ആവശ്യമാണ്. നോട്ടിഫിക്കേഷൻ, പരീക്ഷ തീയതിയ്ക്ക് കുറഞ്ഞത് രണ്ട് മാസം മുമ്പ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ചോദ്യപേപ്പർ നിർമാണം, അച്ചടി തുടങ്ങിയവ പൂർത്തിയാക്കുന്നതിനും ഫീസ് സ്വീകരിക്കൽ, ഇതിന്‍റെ വെരിഫിക്കേഷൻ തുടങ്ങി ഹാൾ ടിക്കറ്റ് വിതരണം വരെ സ്‌കൂളിന്‍റെ സുഗമമായ പ്രവർത്തനങ്ങളിൽ തടസമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുന്നു.

ഒന്നാം വർഷ ക്ലാസുകൾ തുടങ്ങുമ്പോഴാണ് രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾക്കായി സ്‌കൂൾ പ്രവർത്തനങ്ങൾ താളം തെറ്റുന്നത്. ഇതോടെ ഇംപ്രൂവ്‌മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷകൾ കൊണ്ട് ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും ക്ലാസുകൾ നഷ്‌ടപ്പെടുന്നുണ്ട്. ഹയർസെക്കൻഡറിയിൽ 46 വിഷയ കോമ്പിനേഷനുകളിലായി ആകെ 57 വിഷയങ്ങളാണുള്ളത്. ഇംപ്രൂവ്‌മെന്‍റ് പരീക്ഷ മാത്രം നടത്തിത്തീർക്കാൻ ചുരുങ്ങിയത് പത്തുദിവസമെങ്കിലും വേണ്ടി വരും.

നിലവിൽ ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷ സെപ്‌റ്റംബര്‍, ഒക്‌ടോബർ മാസത്തിലാണ് നടക്കുന്നത്. ഇതിന്‍റെ മൂല്യ നിർണയത്തിന് 15 മുതൽ 25 ദിവസങ്ങൾ വരെ ആവശ്യമാണ്. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ പുനർ മൂല്യനിർണയത്തിനും ഇത്രയും ദിവസങ്ങൾ ആവശ്യമാണ്. ഇത്രയും ദിവസം ഇതിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ക്ലാസ് എടുക്കാൻ കഴിയാത്ത സാഹചര്യം വരുന്നു.

ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ കൊണ്ട് ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും ഹയർ സെക്കന്‍ഡറി വിദ്യാർഥികൾക്ക് രണ്ടുമാസത്തെ ക്ലാസുകൾ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അക്കാദമിക ഗുണനിലവാരം വർധിപ്പിക്കാനും മികച്ച പഠനാനുഭവങ്ങൾ ഉണ്ടാകുവാനും പരമാവധി സാധ്യമായ ദിവസങ്ങൾ ലഭിക്കുവാനും വേണ്ടിയാണ് ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ വർഷാവസാനം നടത്താൻ തീരുമാനിച്ചത്.

എന്നാൽ ഒന്നാം വർഷ പരീക്ഷ എഴുതുന്നതിന് മുമ്പ് ഈ ഉത്തരവ് വരാത്തതിനാൽ വിദ്യാർഥികൾ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ തുടരണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. 'ഇതുൾക്കൊള്ളുന്നു. അതിനാൽ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തും. എന്നാൽ അടുത്ത വർഷം മുതൽ ഈ പരീക്ഷകളും രണ്ടാം വർഷ വാർഷിക പരീക്ഷയോടൊപ്പമായിരിക്കും നടത്തുക' - മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.