തിരുവനന്തപുരം: ഹെലികോപ്‌ടര്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്‌ടര്‍ വാടകയ്‌ക്കെടുക്കുന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കാര്യമാണ്. സംസ്ഥാന പൊലീസ് സേനക്ക് ഹെലികോപ്‌ടര്‍ ആവശ്യമെന്ന് കണ്ടപ്പോള്‍ രാജ്യത്തെ ഏറ്റവും യോഗ്യമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവന്‍ഹന്‍സുമായി ചര്‍ച്ച നടത്തി വാടക തീരുമാനിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ മറ്റ് കമ്പനികളുമായി ചര്‍ച്ച നടത്തുകയോ ടെന്‍ണ്ടര്‍ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഇത് കിട്ടാത്തവര്‍ക്ക് സ്വാഭാവികമായി ബുദ്ധിമുട്ടുണ്ടാകും. ഇത്രയധികം ഹെലികോപ്ടര്‍ സംസ്ഥാനത്തിന് ആവശ്യമുണ്ടോയെന്ന ചോദ്യം ആപേക്ഷികമാണ്. വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പല തവണ യോഗം ചേര്‍ന്നും ഇന്ത്യന്‍ വ്യോമ സേനയുടെ വിശദമായ പഠനത്തിനും സര്‍വേയ്ക്കും ശേഷമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.