ETV Bharat / state

മഴ കനക്കുന്നു, കടലാക്രമണവും മഴക്കെടുതിയും രൂക്ഷം: കൊവിഡ് ഭീതിയില്‍ ദുരിതാശ്വാസക്യാമ്പുകൾ

ശക്തമായ മഴയെത്തുടർന്ന് ചെല്ലാനത്തുൾപ്പടെ കടലാക്രമണം രൂക്ഷമാണ്. കൊവിഡ് ഭിതിയെത്തുടർന്ന് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോവാൻ തയ്യാറാവുന്നില്ല. അതേ സമയം ടൗട്ട ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയിൽ കേരളം ഇല്ലെങ്കിലും വടക്കൻ കേരളത്തിൽ കാറ്റിന്‍റെ സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ട്. കനത്ത ജാഗ്രതാ നിർദ്ദേശമാണ് സർക്കാർ നല്‍കിയിട്ടുള്ളത്.

heavy rain in kerala  kerala rain updates  kerala weather  മഴക്കെടുതി  മഴക്കെടുതി കേരളം  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
മഴക്കെടുതിയിൽ വലഞ്ഞ് കേരളം
author img

By

Published : May 14, 2021, 4:01 PM IST

Updated : May 14, 2021, 7:33 PM IST

തിരുവനന്തപുരം/എറണാകുളം /കൊല്ലം/ ആലപ്പുഴ/പത്തനംതിട്ട: ന്യൂനമർദം തീവ്രമായതോടെ കേരളത്തിലെ 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആണ് റെഡ് അലർട്ട്. കേരളത്തിൽ പലയിടത്തും ഇന്ന് രാവിലെ മുതൽ വ്യാപക മഴയാണ്. തീരദേശ ജില്ലകളിൽ കടലാക്രമണവും രൂക്ഷമാണ്. താഴ്‌ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. തീവ്ര ന്യൂനമർദം ടൗട്ട ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാൽ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിൽ കേരളം ഇല്ല. ശനിയാഴ്‌ച കർണാടക തീരത്ത് തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറും. ഇതോടെ വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ട്.

മഴ കനക്കുന്നു, കടലാക്രമണവും മഴക്കെടുതിയും രൂക്ഷം: കൊവിഡ് ഭീതിയില്‍ ദുരിതാശ്വാസക്യാമ്പുകൾ

ശക്തമായ മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ഈ മേഖലയിൽ ഗതാഗതവും തടസപ്പെട്ടു. പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എന്നാൽ കൊവിഡ് ഭീതിമൂലം ജില്ലാ ഭരണകൂടം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകാത്ത സ്ഥിതിയാണ് നിലവിൽ ചെല്ലാനത്ത്.

Read More: ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ പലയിടത്തും വെള്ളം കയറിയിരുന്നു. അഞ്ചുതെങ്ങ് ഉൾപ്പടെയുള്ള തീരദേശ മേഖലകളിൽ കടലാക്രമണവും രൂക്ഷമാണ്. തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

എല്ലാത്തവണയും മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിൽ ഇത്തവണയും സ്ഥിതിഗതികൾക്ക് മാറ്റമില്ല. മടവീണ് പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളം ഉയരുന്നത് കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴി മുറിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ഇപ്പോൾ തന്നെ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ തുടങ്ങിയ അതിശക്തമായ മഴയ്‌ക്ക് ജില്ലയിൽ ഇതേവരെ ശമനം ഉണ്ടായിട്ടില്ല. ചേർത്തലയിലെയും കുമരകത്തെയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയതോടെ ഇന്നലെ തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു.

Read More: കുട്ടനാട്ടിൽ വെള്ളപ്പൊക്കം; പലയിടത്തും മടവീഴ്‌ച

മഴയെത്തുടർന്ന് കൊല്ലം ജില്ലയിലെ ആലപ്പാട്, അഴീക്കൽ ഇരവിപുരം മേഖലകളിൽ ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ വെള്ളം കയറി വ്യാപക കൃഷിനാശമാണ് ഉണ്ടായത്. തൃക്കോവിൽവട്ടത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മഴക്കെടുതി അനുഭവിക്കുന്ന ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് പ്രാദേശിക ഭരണകൂടങ്ങൾക്ക് ശ്രമകരമായ ദൗത്യമാണ്. കൊവിഡ് ഭീതിയെത്തുടർന്ന് ആളുകൾ താമസ സ്ഥലത്ത് നിന്ന് മാറാനും തയ്യാറാകുന്നില്ല. മഴക്കെടുതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വൈദ്യുതി, ഗതാഗത തടസങ്ങൾ ഉണ്ടായാൽ അത് ഓക്‌സിജൻ വിതരണത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Last Updated : May 14, 2021, 7:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.