ETV Bharat / state

Heated Discussion On Solar Case : സോളാര്‍ വാദപ്രതിവാദങ്ങളിലുലഞ്ഞ് സഭ, അഴിമതി ആരോപണങ്ങളുമുന്നയിച്ച് പ്രതിപക്ഷം, ശേഷം പതിവ് വോക്കൗട്ടും

Assembly Discussion On Solar Case CBI Report : സഭാചരിത്രത്തിലെ ചൂടേറിയ ദിനങ്ങളിലൊന്നായിരുന്നു ഇന്ന്. സഭ സോളാര്‍ വാദ പ്രതിവാദങ്ങളിലുലഞ്ഞു. അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം. അവസാനം പതിവ് വോക്കൗട്ടും.

Heated Discussion On Solar Case,Vd Satheesan vs Pinarayi vijayan, Kerala Assembly adjournment Motion, Solar Case CBI Report
Heated Discussion On Solar Case
author img

By ETV Bharat Kerala Team

Published : Sep 11, 2023, 9:45 PM IST

തിരുവനന്തപുരം : പുതുപ്പള്ളിയിലെ മിന്നും ജയം സമ്മാനിച്ച ആത്മവിശ്വാസത്തിന്‍റെ ചിറകിലേറി, ഭരണ പക്ഷത്തിനെതിരെ ഒരു പിടി ആയുധങ്ങള്‍ ആവനാഴിയില്‍ ഒളിപ്പിച്ചാണ് നിയമസഭയിലേക്ക് പ്രതിപക്ഷം എത്തിയത്. സഭയിലെ അവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവായിരുന്നു. പുതുപ്പള്ളിയുടെ പുതു എംഎല്‍എ ആയി പുതു മണവാളന്‍ ലുക്കിലെത്തിയ ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതുപ്പള്ളിയും ഉമ്മന്‍ചാണ്ടി സ്മരണയും സഭയില്‍ സജീവമാക്കി നിലനിര്‍ത്താനായിരുന്നു പ്രതിപക്ഷത്തിന്‍റെ ശ്രമം (Heated Discussion On Solar Case).

ഇത് തിരിച്ചറിഞ്ഞ ഭരണപക്ഷമാകട്ടെ പ്രതിരോധം ശക്തമാക്കുകയും ചെയ്തു. ഓഗസ്റ്റ് 7ന് ആരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പുതുപ്പള്ളി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഓഗസ്റ്റ് 10ന് തല്‍ക്കാലത്തേക്ക് പിരിയുകയായിരുന്നു. പിന്നെ ഒരു മാസക്കാലം തെരഞ്ഞെടുപ്പ് ഗോദയില്‍ ഭരണ പക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടി.

CM On Solar Case In Assembly 'അന്നും ഇന്നും അഭിനയിക്കുന്നത് പ്രതിപക്ഷം, നിയമപരമായി പരിശോധന നടത്തി നടപടികൾ സ്വീകരിക്കാം': മുഖ്യമന്ത്രി

ആധികാരിക വിജയം നേടി നിയമസഭയിലേക്ക് വണ്ടി കയറിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത ദിവസം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായിരുന്നു സോളാര്‍ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കണ്ടെത്തല്‍ റിപ്പോര്‍ട്ട് (Solar Case CBI Report). ഇതില്‍ കയറിപ്പിടിച്ച പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ സിപിഎം വ്യാജ തെളിവുകളുണ്ടാക്കിയതാണെന്ന സിബിഐ കണ്ടെത്തല്‍ ആയുധമാക്കി അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി.

തന്ത്രം തിരിച്ചറിഞ്ഞ ഭരണപക്ഷം ഇതിലൂടെ പ്രതിപക്ഷം നേടാന്‍ പോകുന്ന ഏകപക്ഷീയ വിജയം തിരിച്ചറിഞ്ഞു. അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സമ്മതിച്ചതോടെ ഭരണപക്ഷത്തെ വെട്ടിലാക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ആദ്യ നീക്കം പൊളിഞ്ഞു (Adjournment Motion On Solar Case). ചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷത്തുനിന്നും ഭരണ പക്ഷത്തുനിന്നും അംഗങ്ങള്‍ക്ക് ഒരു പോലെ മറുപടി പറയാന്‍ അവസരമുയരും. ചര്‍ച്ചയ്ക്കായി ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ 2 മണിക്കൂര്‍ നീക്കി വയ്ക്കുകയും ചെയ്തു.

Solar Case Adjournment Discussion Kerala Assembly പിണറായി വിജയന്‍റെ മുഖ്യമന്ത്രി സ്ഥാനം പരാതിക്കാരിയുടെ സ്‌പോൺസർഷിപ്പെന്ന് ഷാഫി പറമ്പിൽ

പക്ഷേ ഇതൊന്നും പ്രതിപക്ഷത്തെ നിരാശരാക്കിയില്ലെന്ന് പിന്നീട് തെളിഞ്ഞു. എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ ഉന്നയിച്ച അഴിമതി ആരോപണവുമായി ഉപ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പിസി വിഷ്ണുനാഥ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി (Allegations On AI Camera Corruption). പിന്നാലെ ഇതേ ഉപ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ തന്നെ മുഖ്യമന്ത്രിയുടെ സ്ഥിരം വിമര്‍ശകനായ മാത്യു കുഴല്‍ നാടന്‍ വീണ്ടും മാസപ്പടി വിവാദവുമായി രംഗത്തുവന്നു. ഇത്തവണയും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ആരോപണ മുനയില്‍ നിര്‍ത്തി തന്നെയായിരുന്നു കുഴല്‍ നാടന്‍റെ ആക്രമണം.

ഇതോടെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള സമയമായി. അവതാരകനായ ഷാഫി പറമ്പില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിനെയും ഒരു വിഭാഗം മാധ്യമങ്ങളെയും കടന്നാക്രമിച്ചു. സിബിഐ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും മാപ്പുപറയണമെന്നായി ഷാഫി. എന്നാല്‍ പിന്നാലെ ഭരണപക്ഷം രംഗത്തിറക്കിയ കെ.ടി. ജലീല്‍, സോളാര്‍ കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരമാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്.

Solar Case CBI Report Vd Satheesan Against CM സോളാർ ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ

ഭരണപക്ഷവും പ്രതിപക്ഷവും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ സിബിഐ കണ്ടെത്തലില്‍ (CBI Court Acquitted Oommen chandy) ആരോപണ വിധേയനായി നില്‍ക്കുന്ന കെ.ബി ഗണേഷ്‌കുമാറിന് വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അവസരം നല്‍കി. തനിക്ക് പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പരാതിക്കാരിയുമായി ഫോണിലോ നേരിട്ടോ താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. മന്ത്രിസ്ഥാനത്തെ ചൊല്ലി എല്‍ഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കെബി ഗണേഷ്‌കുമാര്‍ യുഡിഎഫിനോടടുക്കുന്നു എന്ന ഊഹാപോഹങ്ങള്‍ക്കും അദ്ദേഹം വിരാമമിട്ടു.

തനിക്ക് നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ അഭയം നല്‍കിയ എല്‍ഡിഎഫ് വിട്ട് താന്‍ യുഡിഎഫിലേക്കില്ലെന്നും ഗണേഷ് വിശദീകരിച്ചു (Ganesh Kumar On Solar CBI Report). അടിയന്തര പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം ചോദ്യോത്തരങ്ങളുമായി കൊമ്പുകോര്‍ത്തു. ഒടുവില്‍ അടിയന്തര പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പിന് പ്രതിപക്ഷം വാശിപിടിച്ചില്ല. പിന്നാലെ പുനരാരംഭിച്ച ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ അവസാന ഊഴക്കാരനായെത്തിയ റോജി എം ജോണ്‍ കെ-ഫോണ്‍ സംബന്ധിച്ച അഴിമതി ആരോപണമാണ് ഉയര്‍ത്തിയത്.

VD Satheesan On Solar Case: മൂന്നാംനാള്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചു, അവസരമൊരുക്കിയത് ദല്ലാള്‍ നന്ദകുമാര്‍ : വിഡി സതീശന്‍

എഐ ക്യാമറ ആരോപണത്തില്‍ മന്ത്രി പി.രാജീവ് മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. എന്നാല്‍ ഏറെക്കാലമായി മൗനം തുടരുന്ന മുഖ്യമന്ത്രി ഇതാദ്യമായി മാസപ്പടി വിവാദത്തില്‍ ആദ്യ പ്രതികരണത്തിന് തയ്യാറായത് പ്രതിപക്ഷ വിജയമായി. ആരോപണം ചിലരുടെ മാനസിക നിലയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കരാറിന്‍റെ പേരില്‍ പണം കൈമാറുന്നത് എങ്ങനെ നിയമ വിരുദ്ധമാകുമെന്ന ചോദ്യവും ഉയര്‍ത്തി. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നാരോപിച്ച്, ശൂന്യവേളയില്‍ വോക്കൗട്ട് നടക്കാത്തതിന്‍റെ ക്ഷീണം പ്രതിപക്ഷം വൈകുന്നേരം തീര്‍ത്തു (Opposition Walk Out of Kerala Assembly). പിന്നാലെ നടന്ന ബില്ലുകളുടെ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.