ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഇന്നലെ രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു.

Health Minister veena george  Health Minister veena george visited thiruvananthapuram Medical College  thiruvananthapuram Medical College  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  വീണാ ജോര്‍ജ്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
author img

By

Published : Mar 17, 2022, 7:08 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.

ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. നേരത്തേയും മന്ത്രി മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നത്തെ സന്ദര്‍ശനത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കില്ലാത്തത് കണ്ടെത്തിയിരുന്നു. ഇത് ആവര്‍ത്തിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇവയെല്ലാം പാലിക്കുന്നുണ്ടെയെന്നറിയാനാണ് മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്‍റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രിയുടെ സന്ദര്‍ശനം.

അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ നിര്‍ദേശം

അത്യാഹിത വിഭാഗത്തില്‍ വാര്‍ഡുകളില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയ്ക്ക് മരുന്നന് കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചു. പത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവാണ് പരാതി അറിയിച്ചത്. മരുന്നിന്‍റെ കുറിപ്പ് വാങ്ങിയ മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു.

മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ഇയാളോട് ദേഷ്യപ്പെട്ടു. ഉടന്‍ തന്നെ മന്ത്രി കൗണ്ടറിലെത്തി. മരുന്ന് സ്‌റ്റോക്കില്ലെന്ന് അറിയിച്ചു. ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ച് മരുന്ന് ഇല്ലെന്ന് മന്ത്രി തന്നെ ഉറപ്പു വരുത്തി.

ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എലിന് മന്ത്രി നിര്‍ദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.