ETV Bharat / state

കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം - ലൈംഗിക പീഡനം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിക്കുന്നത്

health minister veena george
health minister veena george
author img

By

Published : Mar 20, 2023, 10:38 AM IST

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നൽകി.

ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് മെഡിക്കൽ കോളജ് അഡിഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്സിങ് ഓഫിസർ എന്നിവർ അടങ്ങുന്ന മൂന്നംഗ സമിതി രൂപീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് (18.03.2023) സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്നു യുവതി. ഈ സമയം മെഡിക്കൽ കോളജ് അറ്റന്റര്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

സംഭവം നടക്കുമ്പോൾ അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനായിരുന്നില്ല. പിന്നീടാണ് തനിക്ക് നേരെയുണ്ടായ പീഡനത്തെ കുറിച്ച് യുവതി ബന്ധുക്കളോട് പറയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

വഞ്ചിയൂർ മൂലവിളാകം ജങ്ഷനില്‍ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീ പേട്ട പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മാർച്ച് 13 തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി 11ന് വഞ്ചിയൂർ മൂലവിളാകം ജങ്ഷനില്‍ വച്ചാണ് 49കാരിയായ സ്ത്രീ ആക്രമണത്തിനിരയാകുന്നത്. ഇരുചക്ര വാഹനത്തിൽ മരുന്ന് വാങ്ങാൻ പോയി മടങ്ങുമ്പോഴാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

സംഭവം നടന്ന ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മകൾക്കൊപ്പം പോയാണ് സ്ത്രീ ചികിത്സ തേടിയത്. പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്കാൻ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. പേട്ട പൊലീസിന്റെ മെല്ലെപ്പോക്ക് കാരണം ഇവർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും ഇവർ പറയുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പേട്ട പൊലീസ് ശേഖരിച്ച് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

മ്യൂസിയം പരിസരത്ത് വനിത ഡോക്ടറെ ആക്രമിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ മലയിൻകീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് ഇയാൾ കൃത്യം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

കഴിഞ്ഞ വർഷം ഒക്ടോബർ 26നു പുലർച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് എട്ടാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്. ജലഅതോറിറ്റിയുടെ കരാർ ജീവനക്കാരനായിരുന്നു സന്തോഷ്.

ജലഅതോറിറ്റിയുടെ ഇന്നോവ കാറാണ് സിസിടിവിയിൽ നിർണായക തെളിവായി മാറിയത്. കുറവൻകോണത്ത് ഈ കാറിലെത്തിയാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും സന്തോഷ് സമ്മതിച്ചിരുന്നു. തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളാണ് ഉണ്ടാകുന്നതെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.