തിരുവനന്തപുരം: സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന യുഡിഎഫ്, ബിജെപി പ്രതിഷേധങ്ങൾ അപകടമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. എന്ത് കാര്യത്തിലുള്ള സമരമായാലും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. മാസ്ക്ക് ധരിക്കാതെ കൂട്ടം കൂടിയുള്ള സമരം രോഗവ്യാപനത്തിന് കാരണമാകും. നേതാക്കൾ അണികളെ ഉപദേശിക്കണം. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന നടപടി പ്രതിപക്ഷ നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു.
സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ പല സമരങ്ങളും അക്രമാസക്തമാവുകയും ചെയ്‌തതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.