തിരുവനന്തപുരം: തരിശ് ഭൂമികൾ ഉൾപ്പെടെ പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കാർഷിക കർമ്മസേന വിജയഗാഥ കുറിച്ച് കാട്ടാക്കടയിൽ കൊയ്ത്തുൽസവം സംഘടിപ്പിച്ചു. മൂന്നു വർഷം മുൻപാണ് കാട്ടാക്കടയിൽ തരിശായ ഭൂമികൾ ഉൾപ്പെടെ പാട്ടത്തിനെടുത്ത് കൃഷിയിറക്കി കാർഷിക സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക കർമ്മസേനയുടെ പ്രവർത്തനമാരംഭിക്കുന്നത്. 70 സെന്‍റ് വയൽ പാട്ടത്തിനെടുത്ത് തുടക്കമിട്ട കർമ്മസേന ഇപ്പോൾ ഗ്രാമപഞ്ചായത്തിലെ ഏഴര ഏക്കറിലധികം പാടങ്ങളിൽ സജീവമായ കൃഷിയിലാണ്. ഇവിടെ നിന്നും സംഭരിക്കുന്ന നെല്ല് കാട്ടാൽ കുത്തരി എന്ന ബ്രാന്‍റിൽ കാട്ടാക്കട പഞ്ചായത്തിന്‍റ നേതൃത്വത്തിൽ വിപണിയിലെത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അത്യുല്‌പാദന ശേഷിയുള്ള പ്രത്യാശ ഇനത്തിലുള്ള നെൽ ചെടികളാണ് ഇവിടെ കൃഷിയിറക്കിയത്.
വിജയഗാഥ കുറിച്ച് കാട്ടാക്കടയിൽ കൊയ്ത്തുത്സവം - തരിശായ ഭൂമികൾ
തരിശായ ഭൂമികൾ ഉൾപ്പെടെ പാട്ടത്തിനെടുത്ത് കൃഷിയിറക്കി കാർഷിക സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മസേന പ്രവർത്തനമാരംഭിച്ചത്