തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭാ തീരുമാനം തള്ളിയ ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ പ്രതിപക്ഷ സഖ്യത്തിന്‍റെ നീക്കം ഭരണഘടനാവിരുദ്ധം ആയിരുന്നു.
രാജ്യത്തിന്‍റെ ഫെഡറലിസത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ബാധിച്ച ഭരണ പ്രതിപക്ഷ മുന്നണി കേരളത്തെ നാണം കെടുത്തുകയായിരുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ശ്രമം തകർത്ത ഗവർണറുടെ നിലപാട് സുധീരമാണെന്ന് ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു.