ETV Bharat / state

Governor Reaction On Appointment Of Human Right Commission Chairman : മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ നിയമനം; പ്രതികരിക്കാതെ ഗവർണർ - ഗവർണർ 10 നാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക

Appointment Of Human Right Commission Chairman നിലവിലെ സാഹചര്യത്തിൽ 10ന് ശേഷമാകും എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാനുള്ള സർക്കാർ ശുപാർശയിൽ ഇനി തീരുമാനം ഉണ്ടാകാൻ സാധ്യത

Governor Did not React Appoinment  Of The Chairman Of Human Right Commission  മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനം  പ്രതികരിക്കാതെ ഗവർണർ  Governor Did not React  Arif Mohammed Khan  governor Arif Mohammed Khan  Arif Mohammed Khan did not react  ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ  s manikumar  ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല  ഗവർണർ 10 നാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക  സർക്കാർ തീരുമാനമെടുത്ത് മൂന്നാഴ്‌ച
Governor Reaction On Appointment Of Human Right Commission Chairman
author img

By ETV Bharat Kerala Team

Published : Sep 4, 2023, 7:18 AM IST

മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം : മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് എസ് മണികുമാറിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളുമായി ഒന്നും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Did not React Appointment Of The Chairman Of Human Right Commission). തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഗവർണർ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. മാത്രമല്ല സർക്കാർ ശുപാർശയുടെ ഫയൽ ഗവർണർ ഇന്നലെ പരിശോധിച്ചില്ല.

വെള്ളിയാഴ്‌ചയാണ് മറ്റ് ചില ഫയലുകൾക്കൊപ്പം ഈ ഫയലും രാജ്ഭവനിൽ എത്തിച്ചത്. ഇന്നലെ ഡൽഹിക്ക് പുറപ്പെട്ട ഗവർണർ 10 നാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്. നിലവിലെ സാഹചര്യത്തിൽ 10ന് ശേഷമാകും എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാനുള്ള സർക്കാർ ശുപാർശയിൽ ഇനി തീരുമാനം ഉണ്ടാകാൻ സാധ്യത.

മാത്രമല്ല നിയമന ശുപാർശയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ വിശദീകരണം കൂടി തേടിയ ശേഷമാകും ഗവർണർ തീരുമാനമെടുക്കുക. സർക്കാർ തീരുമാനമെടുത്ത് മൂന്നാഴ്‌ച കഴിഞ്ഞാണ് ഫയൽ രാജ്ഭവനിൽ എത്തിച്ചത്.

അതുകൊണ്ടു തന്നെ രാജ്ഭവനിൽ നിന്ന് തിരക്ക് പിടിച്ചുള്ള ഇടപെടലിനും സാധ്യതയില്ല. മണികുമാർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരിക്കെ പുറപ്പെടുവിച്ച പല വിധികൾക്കുമെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. സർക്കാരിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപവും മണികുമാറിനെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.

എസ് മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ചുമതലയേറ്റത്. അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കവെ സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയതിനെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകിയത്.

അതേസമയം ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ഗവർണർ പങ്കെടുത്തിരുന്നു. ഗവർണറാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. കഴിഞ്ഞ വർഷം ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണറെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. സാധാരണ ഓണാഘോഷത്തിന്‍റെ സമാപന ചടങ്ങിൽ ഗവർണർമാരാണ് വിശിഷ്‌ടാതിഥികളായി പങ്കെടുത്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലായിരുന്നു ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.