ETV Bharat / state

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് സമാപനം

മേള ഇന്നുച്ചക്ക് സമാപിക്കും. മുതിര്‍ന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണനാണ് സമാപന ദിവസം മേളക്കെത്തുന്നത്

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ഗവർണറും
author img

By

Published : May 16, 2019, 11:26 AM IST

Updated : May 16, 2019, 1:30 PM IST

തിരുവനന്തപുരം: ഒരാഴ്ചയായി നീണ്ടു നിന്ന കുട്ടികളുടെ ദൃശ്യ വിസ്മയത്തിന് ഇന്ന് സമാപനം. കുട്ടികളുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേള അവസാന ദിവസത്തിലേക്ക് കടന്നു. രാജ്യത്തിനകത്തും പുറത്തുമായി കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഏഴുപതോളം സിനിമകള്‍ 140 ഷോകളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ആറായിരത്തോളം കുട്ടികളാണ് മേളക്കെത്തിയത്. മേള ഇന്നുച്ചക്ക് സമാപിക്കും. മുതിര്‍ന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണനാണ് സമാപന ദിവസം മേളക്കെത്തുന്നത്.

കുട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ചതും കുട്ടികള്‍ക്കായി മുതിര്‍ന്നവര്‍ നിര്‍മ്മിച്ചതുമായ സിനിമകള്‍ കുട്ടിക്കാര്യങ്ങള്‍ മാത്രമല്ല ഗൗരവ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കുട്ടികള്‍ നാളത്തെ പൗരന്മാരല്ല ഇന്നിന്‍റെ തന്നെ പൗരന്മാരാണ് തെളിയിക്കുന്നതായിരുന്നു ഓരോ സിനിമയും. ഓരോ ഷോ കണ്ടിറങ്ങുമ്പോഴും കുട്ടികളുടെ പ്രതികരണം തങ്ങള്‍ പുതിയ വെളിച്ചം നേടിയെന്ന അനുഭൂതിയാണ് പങ്കു വെച്ചത്. നമ്മുടെ കുട്ടികള്‍ക്ക് ഇത്ര കഴിവുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു കുട്ടികള്‍ നിര്‍മ്മിച്ച ഓരോ സിനിമയും.

കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വിദേശഭാഷ സിനിമകളും ഇന്ത്യന്‍ സിനിമകളും മേളയിലെത്തി. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും എത്തിയ കുട്ടികള്‍ വലിയ ആവേശത്തോടെയായിരുന്നു സിനിമകളെ സ്വീകരിച്ചത്.

മേളയുടെ അവസാന ദിവസമായ ഇന്ന് രാവിലെ ഗവര്‍ണര്‍ പി സദാശിവം കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. സിനിമ സമൂഹത്തിന്‍റെ പരിച്ഛേദനമാണെന്നും തങ്ങൾക്കു ചുറ്റുമുള്ള സാമൂഹ്യ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നതിന് മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ കുട്ടികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സിനിമകൾ കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതും അതു സംബന്ധിച്ച അറിവ് കുട്ടികൾക്ക് പകരുന്നതുമെന്ന് ഗവർണർ ജസ്റ്റിസ് P സദാശിവം.

ലോകമെങ്ങുമുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങൾ കുട്ടികൾക്ക് അന്താരാഷ്ട്ര സിനിമകളിലൂടെ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ കുട്ടികൾക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.

Byte uploaded

Conclusion:
Last Updated : May 16, 2019, 1:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.