ETV Bharat / state

കെ.ടി ജലീലിന്‍റെ അദാലത്ത് ചട്ടവിരുദ്ധമെന്ന് ആരിഫ് മുഹമ്മദ് ഖാൻ - എം. ജി സർവകലാശാല

സർവകലാശാല ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സർവ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ല. 2003ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ റിപ്പോർട്ട്.

തിരുവനന്തപുരം മാര്‍ക്ക് ദാന അദാലത്ത് സാങ്കേതിക സര്‍വകലാശാല ആരിഫ് മുഹമ്മദ് ഖാൻ എം. ജി സർവകലാശാല മന്ത്രി കെ.ടി ജലീൽ
ആരിഫ് മുഹമ്മദ് ഖാൻ
author img

By

Published : Mar 6, 2020, 8:37 PM IST

തിരുവനന്തപുരം: എം. ജി സർവകലാശാലയിൽ ഫയൽ അദാലത്ത് നടത്തിയ മന്ത്രി കെ.ടി ജലീലിന്‍റെ നടപടി ക്രമവിരുദ്ധമെന്ന് ഗവർണർ. സർവകലാശാല ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഫയൽ അദാലത്ത് നടത്തിയതെന്നും സർവകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയുടെ നിർദ്ദേശാനുസരിച്ചാണ് സർവകലാശാല അദാലത് സംഘടിപ്പിച്ചത്. അദാലത്തിൽ തോറ്റ ബിടെക് വിദ്യാർഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചു. ഇതിനെ ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർവകലാശാല ചാൻസലർ കൂടിയായ കേരളാ ഗവർണർക്കു നൽകിയ പരാതിയിന്മേലാണ് ഇടപെടല്‍. പരാതിക്കാരുടെയും സർവകലാശാല അധികൃതരുടെയും വിശദീകരണങ്ങൾ നേരിട്ട് കേട്ടശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിശദീകരണം.

സർവകലാശാലാ അധികൃതർക്ക് നിർദ്ദേശങ്ങളും ശുപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാമെന്നു സർവകലാശാല ചട്ടങ്ങൾ അനുശാസിക്കുന്നില്ല. മന്ത്രിയേയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥന്മാരെയും ഉൾപ്പെടുത്തി ഫയൽ അദാലത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും യൂണിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകൾ അനുശാസിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവർണർ ഉത്തരവിൽ പറയുന്നു.

സർbകലാശാല ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സർവ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ല. 2003 ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ റിപ്പോർട്ട്. മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ താക്കീത് നൽകി. അതേ സമയം തോറ്റ ഒരു ബിടെക് വിദ്യാർഥിയുടെ പുനർമൂല്യനിർണയം ഗവർണർ റദ്ദാക്കിയില്ല. വിദ്യാർഥിയുടെ ഭാവിയെകരുതി ഇടപെടുന്നില്ലെന്നും ഗവർണർ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.