ETV Bharat / state

ഗവര്‍ണറുടെ ഫത്‌വ അംഗീകരിക്കില്ല, കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ളത്: മന്ത്രി ആര്‍ ബിന്ദു - ആര്‍ ബിന്ദു

സംഘപരിവാര്‍ പ്രതിനിധികളെ സര്‍വ്വകലാശാല തലപ്പത്തിരിത്താനുള്ള ഗവര്‍ണറുടെ ശ്രമം അംഗീകരിക്കില്ലെന്നും മന്ത്രി ആരോപിച്ചു.

r bindu  governor Arif Mohammed Khan  vice chancellors resignation controversy  vice chancellors resignation  governor kerala  സംഘപരിവാര്‍  ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ  ഫത്വ അംഗീകരിക്കാന്‍ കഴിയാത്തത്  ആര്‍ ബിന്ദു  ഉന്നത വിദ്യാഭ്യാസമന്ത്രി
വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ഫത്വ അംഗീകരിക്കാന്‍ കഴിയാത്തത്, ഗവര്‍ണര്‍ പിന്‍മാറണമെന്ന് ആര്‍ ബിന്ദു
author img

By

Published : Oct 24, 2022, 1:47 PM IST

Updated : Oct 24, 2022, 2:06 PM IST

തിരുവനന്തപുരം: കേരളത്തിലെ 9 വൈസ് ചാന്‍സലര്‍മാര്‍ രാജിവച്ചൊഴിയണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അന്ത്യശാസനം കേരളത്തോടുള്ള അവഹേളനമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആര്‍ ബിന്ദു. ചാന്‍സലര്‍ ഭൂതകാലത്തില്‍ അഭിരമിച്ചിരിക്കുന്നു. വി.സിമാരെ പിന്‍വലിക്കാന്‍ മാനദണ്ഡങ്ങളുണ്ട്.

ഗവര്‍ണറുടെ ഫത്‌വ അംഗീകരിക്കില്ല, കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ളത്: മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഫത്‌വ അംഗീകരിക്കാന്‍ കഴിയാത്തത്. ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണ്. വി.സിമാരെ പുറത്താക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഇപ്പോഴത്തെ ഗവര്‍ണറുടെ നടപടികള്‍ മനപൂര്‍വം കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ളത്.

നിയമം നോക്കിയല്ല വൈര്യ നിര്യാതന ബുദ്ധിയോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ ശ്രമം അംഗീകരിക്കില്ല. ആര്‍എസ്എസിനോട് കൂടിയാലോചിച്ചാണ് ഗവര്‍ണര്‍ പെരുമാറുന്നത്.

സംഘപരിവാര്‍ പ്രതിനിധികളെ സര്‍വ്വകലാശാല തലപ്പത്തിരിത്താനുള്ള ശ്രമം അംഗീകരിക്കില്ല. നടപടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറണമെന്നും പ്രതിപക്ഷം ഈ വിഷയത്തില്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും മന്ത്രി പറഞ്ഞു.

Last Updated : Oct 24, 2022, 2:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.