തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയാക്കി ബിബിസി തയാറാക്കിയ ഇന്ത്യ ദി മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യമെന്‍ററി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ ലോക നേതാവാകുന്നതിലെ ചിലരുടെ രോഷമാണ് ഇത്തരമൊരു ഡോക്യമെന്‍ററിക്ക് പിന്നിലുള്ളത്. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്ത സമയത്ത് തന്നെ ഇന്ത്യയെ അപമാനിക്കാനാണ് ഈ സമയം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്.
എന്ത് കൊണ്ടാണ് ഈ സമയത്ത് ഡോക്യമെന്‍ററി പുറത്തു വിടുന്നതെന്ന് എല്ലാവരും ആലോചിക്കണം. ഒരു ഇന്ത്യന്‍ വംശജന്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. ഇന്ത്യ കഷ്‌ണങ്ങളായി കാണാന്‍ പലര്‍ക്കും ആഗ്രഹം ഉണ്ടാകും. അതിനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള കഴിവ് ഇന്ന് ഇന്ത്യയ്‌ക്കുണ്ട്. രാജ്യത്തെ കൊളളയടിച്ചവരാണ് ബ്രിട്ടീഷുകാര്‍. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയില്ലെന്നാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നേടുന്ന സമയത്ത് പറഞ്ഞത്. അതില്‍ നിന്നും ഏറെ മുന്നോട്ട് പോകാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിലെ നിരാശയാണ് അപമാനിക്കാനുള്ള ശ്രമത്തിനു പിന്നിലെന്നും ഗവര്‍ണര്‍ പറഞ്ഞു.
also read: ബിബിസി ഡോക്യുമെന്ററി: എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പാർട്ടി പദവികൾ രാജി വച്ചു
സുപ്രീം കോടതിയടക്കമുള്ള നീതിപീഠങ്ങളെ അപമാനിക്കുന്നതാണ് വിവാദ ഡോക്യമെന്‍ററി. സുപ്രീംകോടതി പറഞ്ഞതിലും വിശ്വാസം ബിബിസി പറയുന്നതിലാണ് എന്ന് കരുതുന്നവര്‍ക്ക് ആ വഴിക്ക് പോകാം. അതില്‍ തടസമില്ല. വ്യത്യസ്‌തമായ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഡോക്യമെന്‍ററിയെ അര്‍ഹിക്കുന്ന രീതിയില്‍ അവണിക്കുകയാണ് താനെന്നും ഗവര്‍ണര്‍ പറഞ്ഞു.